കഠിനമായ വയറുവേദനയ്ക്കും വിശപ്പില്ലായ്മക്കും ചികിത്സ തേടി വന്ന യുവതിയുടെ വയറ്റിൽ നിന്ന് കിട്ടിയത് കണ്ടോ

കഠിനമായ വയറുവേദനയ്ക്കും വിശപ്പില്ലായ്മയ്ക്കും ചികിത്സ തേടി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിൽ എത്തിയ ഒമാൻ കാരിയായ യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അര കിലോയോളം മുടി. അൾട്രാ സൗണ്ട് സിറ്റി സ്കാനിലൂടെ ഡോക്ടർമാർ നടത്തിയ പ്രാഥമിക പരിശോധനയിലൂടെയാണ് കുട്ടിയുടെ വയറ്റിൽ മുഴപോലെ എന്തോ ഉണ്ടെന്ന് കണ്ടെത്തിയത്.

   

തുടർന്ന് ശാസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടൻസ് സർജിക്കൽ ഗ്യാസ്ട്രോ സർജൻ ഡോക്ടർ പി എൽ ടി വി പ്രസാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള 3 ഡോക്ടർമാർ ചേർന്നാണ് ഈ ശാസ്ത്രക്രിയ നടത്തിയത്. യുജി എൻഡോസ്കോപ്പി ചെയ്താണ് കുട്ടിയുടെ വയറ്റിൽ മുടി കണ്ടെത്തിയത്. വയറ്റിൽ മുഴുവനായി മുടി നിറഞ്ഞിരുന്നു.

മുടി ആമാശയത്തിൽ നിന്ന് ചെറുകുടലിൽ എത്തുന്ന സ്ഥിതിയിലായിരുന്നു. പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോ ബസ്സോ എന്ന അപൂർവ്വ രോഗമുള്ളതായും ഡോക്ടർമാർ കണ്ടെത്തി. സാധാരണഗതിയിൽ മാനസികമായി അസ്ഥിരമായ ആളുകളിലാണ് ഈ രോഗം മൂലം മുടി കഴിക്കുന്നതായി കാണപ്പെടുന്നത്.

എന്നാൽ പെൺകുട്ടിയുടെ മാനസിക നിലവിൽ തകരാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കഠിനമായ വയറുവേദനയും വിശപ്പില്ലായ്മയും ഭാരക്കുറവ് അനുഭവപ്പെട്ടത് മുഖേനയും ആണ് പെൺകുട്ടി ചികിത്സ തേടിയത്. സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വാർത്തയായിരുന്നു ഇത്. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വീഡിയോ കാണുക. Video credit : Media Malayalam