അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് സുലു മകളുടെ അടുക്കലേക്ക് എത്തി. മകളെ സമീപിക്കുമ്പോഴും അവളുടെ മനസ്സിൽ ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകളെക്കൊണ്ട് എന്നെങ്കിലും ഒരുപിടി ചോറ് കഴിപ്പിക്കണം എന്നത്. ഒരു പനി വന്നതിന്റെ പിന്നെ മകൾ ഭക്ഷണം ഒന്നും കഴിക്കാറില്ല.
ആഹാരം കാണുമ്പോൾ കുട്ടി നിലവിളിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തുടർന്നാൽ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകും എന്ന് മനസ്സിലാക്കിയ കുട്ടിയുടെ ഉമ്മ എങ്ങനെയെങ്കിലും പാടുപെട്ട് ഇന്ന് അവളെ കൊണ്ട് അല്പം ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിച്ചു. അവൾക്ക് ഭർത്താവിന്റെ ഒരു സഹായവും തണലും വേണമെന്നെല്ലാം ആഗ്രഹം തോന്നി. അദ്ദേഹം വിദേശത്ത് ജോലി നോക്കുകയാണ്. അദ്ദേഹം നാട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് ഒരു ആശ്രയം ആയേനെ എന്ന് അവൾ മനസ്സിൽ ഓർത്തു.
ഭർത്താവിന്റെ സഹോദരി വീട്ടിൽ ഉണ്ടായിരുന്നു. അവൾ അകത്ത് ഇരുന്ന് ടിവി കാണുകയായിരുന്നു. അവളോട് ഇടയ്ക്കിടെ അടുക്കളയിലേക്ക് ഒന്ന് ശ്രദ്ധിക്കണേ എന്നു പറഞ്ഞുകൊണ്ട് ഒരു പ്ലേറ്റിൽ അല്പം ചോറും അല്പം ഉപ്പേരിയും എടുത്ത് സുലു മകളുടെ അടുക്കലേക്ക് എത്തി. മകളോട് ചോറുണ്ണാൻ ആയി പറഞ്ഞപ്പോൾ അവൾ പഴയതുപോലെ കരച്ചിൽ തുടങ്ങി. അപ്പോൾ നമുക്ക് ഇനി ബാപ്പയെ വിളിക്കാം എന്ന് പറഞ്ഞ് അവൾ ഭർത്താവിനെ ഫോണിൽ ചെയ്തു.
വീഡിയോ കോൾ ചെയ്തപ്പോൾ അദ്ദേഹം പണി തിരക്കിലായിരുന്നു. ബാപ്പയുടെ മോൾ ഇന്ന് നന്നായി ഭക്ഷണം കഴിക്കും എന്നെല്ലാം പറഞ്ഞ് അയാൾ അവരെ ആശ്വസിപ്പിച്ചു. പണി തിരക്കുള്ളതുകൊണ്ട് തന്നെ ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്യുകയായിരുന്നു. സുലു മകളെ ഭക്ഷണം കഴിപ്പിക്കാനായി നിർബന്ധിച്ചപ്പോൾ അവൾ പാത്രം തട്ടിത്തെറിപ്പിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സുലു അവളെ അടിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.