ഇതാ ഒരു പുതിയ കർക്കിടകമാസം കൂടി വന്നു ചേർന്നിരിക്കുകയാണ്. ഇന്നേദിവസം കണികാണുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. വിഷുദിനത്തിൽ കണി കാണുന്നതുപോലെ തന്നെ വളരെയധികം പ്രത്യേകതയുള്ള ഒരു കണി തന്നെയാണ് കർക്കിടകം ഒന്നാം തീയതി കണികാണുന്നതും. ഈ മാസത്തെ രാമായണമാസം എന്നും അറിയപ്പെടാറുണ്ട്. രാമായണത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു മാസം തന്നെയാണ് ഈ കർക്കിടകമാസം.
അതുകൊണ്ട് തന്നെ ഇന്നേ ദിവസം കണി കാണുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. രാവിലെ ഉണർന്ന ഉടൻ വീട്ടിലുള്ള എല്ലാവരും കണികാണുന്നത് ശുഭകരമാണ്. പ്രധാനമായും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കുന്നത് നല്ലതാണ്. ഇനി എല്ലാവർക്കും ഇത്തരത്തിൽ കണി കാണാൻ സാധിച്ചില്ലെങ്കിൽ വീട്ടിലെ കുടുംബനാഥയെങ്കിലും അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കുകയും വിളക്ക് തെളിയിക്കുകയും ചെയ്യേണ്ടതാണ്.
ഈ നില വിളക്കിനോടൊപ്പം തന്നെ ശ്രീരാമ പട്ടാഭിഷേകത്തിന്റെ ഒരു ചിത്രം കരുതി വയ്ക്കുകയും ചെയ്യുന്നത് ഉത്തമമാണ്. അത് ഇല്ലാത്ത പക്ഷം വിഷ്ണു അവതാര ചിത്രങ്ങൾ കണി കണ്ടാലും മതിയാകും. അതുമല്ലെങ്കിൽ നിലവിളിക്കുന്ന നോടൊപ്പം തന്നെ മഹാ ഗ്രന്ഥങ്ങൾ ഏതെങ്കിലും കണികാണുന്നത് ഉത്തമമാണ്. രാമായണമാസം ആയതുകൊണ്ട് രാമായണം കണികാണുന്നതും ഏറ്റവും ഉത്തമമാണ്. അതുപോലെ തന്നെ അടുക്കളയിൽ ചെന്നതിനുശേഷം അടുക്കളയിൽ ആദ്യമേ തന്നെ പാല് തിളച്ചു പോകുന്നതും നല്ലതു തന്നെയാണ്.
അന്നേദിവസം വീട്ടിൽ പ്രായമുള്ള സ്ത്രീകൾ മറ്റുള്ളവർക്ക് എല്ലാം ഓരോ രൂപനാണയം കൈനീട്ടമായി കൊടുക്കുന്നതും ഉത്തമമാണ്. ഈ കൈനീട്ടമായി ലഭിക്കുന്ന തുക ഒരു വർഷത്തോളം സൂക്ഷിച്ചുവയ്ക്കുന്നതും ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു മാസം തന്നെയാണ് ഈ കർക്കിടകമാസം. അതുകൊണ്ട് ഏറെ ശ്രദ്ധയോടും ശുദ്ധിയോടും കൂടി മുന്നോട്ടു പോകേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.