സ്വന്തം ജീവൻ വകവയ്ക്കാതെ കുഞ്ഞിനെ രക്ഷിച്ച് ഒരു റെയിൽവേ ജീവനക്കാരൻ…

നാം ഏവരെയും അത്ഭുതപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന ഒട്ടനവധി വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ ഏവരെയും ആനന്ദത്തിന്റെ മുൾമുനയിൽ എത്തിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്. കണ്ടുനിൽക്കുന്നവരുടെ എല്ലാം രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കുന്ന രീതിയിലുള്ള അത്രയും വിസ്മയകരമായ ഒരു കാഴ്ചയാണ് ഈ സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാനായി സാധിക്കുന്നത്.

   

ഈ സംഭവം നടക്കുന്നത് മുംബൈയിലെ വാങ്കിരി റെയിൽവേ സ്റ്റേഷനിലാണ്. റെയിൽവേ സ്റ്റേഷനിലുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ വീഡിയോ ഏവരും പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളെല്ലാം ശൂന്യമായിരുന്നു. ഇതേസമയത്ത് ഒരു കണ്ണ് കാണാത്ത അമ്മ തന്റെ കൊച്ചു കുഞ്ഞിനെയും കൈകളിൽ പിടിച്ചുകൊണ്ട് നടന്നു പോവുകയായിരുന്നു. അമ്മയ്ക്ക് കണ്ണു കാണില്ല എന്നത് ഏറ്റവും അധികം പ്രത്യേകതയുളവാക്കുന്ന ഒരു കാര്യം തന്നെയാണ്.

അതുകൊണ്ട് തന്നെ അമ്മയുടെ കയ്യിൽ നിന്ന് പിടിവിട്ട കുഞ്ഞ് എങ്ങനെയോ പ്ലാറ്റ്ഫോമിലേക്ക് വീണുപോകുന്നു. എന്നാൽ കുഞ്ഞുവീണ അതേ ഫ്ലാറ്റ് ഫോമിലൂടെ ഒരു ട്രെയിൻ പാഞ്ഞു വരുന്നുണ്ടായിരുന്നു. ഇത് കണ്ട് ഒരു റെയിൽവേ ജീവനക്കാരൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ റെയിൽവേ പാലത്തിലേക്ക് എടുത്തുചാടുകയും ആ പാളത്തിലൂടെ ഓടിവന്ന് അതിവേഗത്തിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി ഫ്ലാറ്റ്ഫോമിലേക്ക് കയറ്റി വയ്ക്കുകയും അയാൾ ചാടി കയറുകയും ചെയ്യുന്നു.

അയാൾ കയറിയതും ഒരു നൂലിഴയുടെ വ്യത്യാസത്തിൽ ട്രെയിൻ അതിലെ ചീറി പാഞ്ഞ് കടന്നു പോവുകയും ചെയ്യുന്നു. അയാളുടെ തക്ക സമയത്തുള്ള ഇടപെടൽ കാരണം ആ കുഞ്ഞിനെ അതിന്റെ ജീവൻ രക്ഷിക്കാനായി സാധിച്ചു. മയൂർ സിൽവ എന്ന പേരുള്ള റെയിൽവേ ജീവനക്കാരനാണ് ഈ കുഞ്ഞിനെ രക്ഷിച്ചത്. അതുകൊണ്ടുതന്നെ റെയിൽവേ മന്ത്രി അടക്കം ഇദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.