സോഷ്യൽ മീഡിയയിൽ താരം പക്ഷേ വിവാഹം കഴിച്ചത് ആകട്ടെ ഒരു റൈസ് കുക്കറിനെ …

ഇൻഡോനേഷ്യയിൽ നടന്ന ഒരു അതിശയിപ്പിക്കുന്ന സംഭവമാണിത്. കോയിൽ ആരുൾ. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയതും മനോഹരവുമായ വീഡിയോസ് അവതരിപ്പിക്കുന്നതിൽ പ്രമുഖനാണ് ഈ യുവാവ്അദ്ദേഹം സോഷ്യൽ മീഡിയയിൽ താരമായിരുന്നു എങ്കിലും വിവാഹം കഴിച്ചത് ഒരു റൈസ് കുക്കറിനെയായിരുന്നു. അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്.

   

വിവാഹ വേഷത്തിൽ വരനായി ഒരുങ്ങി മനോഹരമായി ഇരിക്കുന്ന അരുളിനെ നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ തൊട്ടടുത്തായി വെളുത്ത നിറത്തിൽ ഒരു റൈസ് കുക്കറും ഉണ്ട്. മണവാട്ടിയുടെ വേഷത്തിൽ തലയിൽ ഒരു ഷോൾ എല്ലാം ധരിപ്പിച്ചിട്ടാണ് വിവാഹ വേദിയിൽ കുക്കർ യുവാവിന് ഒപ്പം ഇരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് ശേഷം അദ്ദേഹം രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതായും കാണാം.

എന്നാൽ താങ്കൾ എന്താണ് ഈ റൈസ് കുക്കറിനെ വധുവായി സ്വീകരിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. റൈസ് കുക്കർ താനുമായി വഴക്കിടാൻ വരികയുമില്ല ആഹാരം നല്ല രീതിയിൽ പാചകം ചെയ്തുകൊള്ളും എന്നാണ്. എന്നാൽ നാല് ദിവസത്തിനു ശേഷം അദ്ദേഹം ആ ബന്ധം വേർപെടുത്തുകയായിരുന്നു. ഈ ബന്ധം വേർപ്പെടുത്താൻ കാരണം എന്താണെന്ന് ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. റൈസ് കുക്കറിൽ അരി മാത്രമേ പാചകം ചെയ്യാൻ കഴിയൂ എന്നതാണ്.

വൈവിധ്യമാർന്ന വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഒരു താരം തന്നെയാണ് ഇദ്ദേഹം അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇതിലും വെറൈറ്റികൾ ആയിട്ടുള്ള വീഡിയോസ് ആയി അദ്ദേഹം വരും എന്നാണ് ഏവരും പറയുന്നത്. സോഷ്യൽ മീഡിയയിൽ കണ്ടണ്ട്ക്രിയേറ്റ് ചെയ്യുന്നതിന്റെ ഭാഗമായുള്ള ഒരു വിവാഹം മാത്രമാണ് ഇത് എന്നും മറ്റൊരു സംഘം പറയുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.