2016 മാർച്ച് 31ന് ആയിരുന്നു ലോകത്തിനു തന്നെ അത്ഭുതമായി മാറിയ കുഞ്ഞിന്റെ ജനനം. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അഞ്ചാം മാസം ജനിക്കേണ്ടി വന്നതിനാൽ അവളുടെ ശ്വാസകോശം പൂർണ വളർച്ച എത്തിയിട്ടില്ല എന്നതായിരുന്നു അവളുടെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ ജനിച്ച് ഏഴുമാസത്തോളം വെഞ്ചിലേറ്ററിൽ ആയിരുന്നു അവളുടെ വാസം.
അതുകൊണ്ട് സ്വന്തം കുഞ്ഞിനെ ഒന്ന് തൊടാനോ എടുക്കാൻ പോലും ആ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. എപ്പോ വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാം എന്ന് കരുതി ജീവിച്ചിരുന്ന ദിവസങ്ങൾ. സ്ഥിതി കൂടുതൽ വഷളാക്കി ഹൃദയസംബന്ധമായ രോഗം. ഉടൻതന്നെ ഹൃദയശസ്ത്രക്രിയ നടത്തി. തൊട്ടു പിന്നാലെ നിമോണിയ കൂടി വന്നു പെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത പത്തു ശതമാനത്തിന്നു താഴെയായി.
എന്നാൽ ഈശ്വരൻ അപ്പോഴും ആ കുഞ്ഞിനെ കൈവിട്ടില്ല. അവിടെയും അവൾ പോരാടി വിജയിച്ചു. എന്നാൽ അവിടംകൊണ്ടും ഒന്നും അവസാനിച്ചില്ല. ഭക്ഷണം കഴിക്കാൻ ബി ട്യൂബു ഘടിപ്പിക്കേണ്ടി വന്നു. പനിയും ശ്വാസം മുട്ടുമൊക്കെയായി 187 ദുരിതദിനകൾ. ഒടുവിൽ അവളെല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഏഴാം മാസം വീട്ടിലേക്ക് പോയി. നാലു വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ആ കുഞ്ഞു ഒരു മിടുക്കി കുട്ടിയായി.
ഏറെക്കാലം കാത്തിരുന്നു കിട്ടിയ നിധിയായിരുന്നു അവൾ. ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. ജീവൻ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. അബോഷൻ ചെയ്യാൻ ഡോക്ടേഴ്സ് പറഞ്ഞെങ്കിലും ആ അമ്മ കൂട്ടാക്കിയില്ല. കൂടുതൽ അറിയാൻ തുടർന്നു വീഡിയോ കാണുക. video credit : a2z Media