ഒറ്റ ദിവസം കൊണ്ട് അനാഥനായി പോയ പ്രവാസിയുടെ കരളലിയിക്കുന്ന കഥ…

എന്നും അവന്റെ മനസ്സിൽ മായാതെ തങ്ങിനിന്ന പാണ്ടിക്കുളത്തിന്റെ ഓരത്ത് വന്ന് ഇരുന്നപ്പോഴെങ്കിലും അല്പം ആശ്വാസം കിട്ടുമെന്ന് അവൻ കരുതി. എന്നാൽ കുളത്തിൽ ഇപ്പോൾ ചപ്പുചവറുകളും പ്ലാസ്റ്റിക്കും എല്ലാം കുമിഞ്ഞു കൂടിയിരിക്കുന്നു. കുളം പണ്ടത്തെതുപോലെയല്ല. ഏറെ മലിനമായിരിക്കുന്നു. പള്ളിയിലെ നിസ്കാരത്തിനു ശേഷം അവിടെ വന്നിരുന്നതാണ്. അനേകം സമയമായി അവിടെ ഇരിക്കുന്നത് കണ്ടു പലരുടെയും സംശയത്തിന്റെ കണ്ണുകൾ അവനിലേക്ക് പതിച്ചു.

   

ഓരോരുത്തരുടെയും ടോർച്ച് വെട്ടം തവള ചാടി വരുന്നതുപോലെ അവൻറെ അടുക്കലേക്ക് വന്നു. തങ്ങൾക്ക് അവനവൻറെ കാര്യം മാത്രമേ ഉള്ളൂ എന്ന് കരുതുന്നവർ ടോർച്ച് ഓഫ് ആക്കി അവിടെ നിന്ന് പോയി. എന്നാൽ ഒരാൾ അവിടെ ആരാണെന്ന് അറിയാനായി ടോർച്ചുമായി അടുത്തേക്ക് എത്തിയതും അവൻറെ അടുത്ത വന്നിരുന്ന് ഇത് ആരാണെന്ന് സൂക്ഷിച്ചുനോക്കി. ഇത് നമ്മുടെ ഷംസു അല്ലേ എന്ന് സുബൈർ സംശയിച്ചു കൊണ്ട് പറഞ്ഞു. പലരും കള്ളു കുടിക്കാൻ ആയി അവിടെ രാത്രിയുടെ മറവിൽ വന്നിരിക്കാറുണ്ട്.

എന്നാൽ ഷംസുവിനെ ആ പതിവൊന്നും ഇല്ല എന്ന് അയാൾക്ക് അറിയാമായിരുന്നു. നീ എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് സമപ്രായക്കാരനായ സുബൈർ അവനോട് ചോദിച്ചു. എന്നാൽ അവനിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. അല്പസമയം അവനോടൊപ്പം ഇരുന്ന് അവനിൽ നിന്ന് പ്രതികരണം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ സുബൈർ അവിടെ നിന്ന് എഴുന്നേറ്റുപോയി. അപ്പോഴും ഷംസുവിന്റെ ചുണ്ടിൽ ഇത്രമാത്രം മന്ത്രിച്ചു. എന്നാലും അവൾക്ക് എൻറെ അരികിൽ വന്ന് ഒന്ന് കിടന്നാൽ എന്താ എന്ന്.

വളരെ ചെറുപ്പത്തിൽ തന്നെ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിൽ വീണു പോയതായിരുന്നു അവൻ. നാട്ടുകാരുടെയെല്ലാം സഹായത്തോടുകൂടി വിദേശത്തേക്ക് പോയി. അവിടേക്ക് പോകുമ്പോൾ മനസ്സിൽ ഗൾഫിൽ നിന്ന് വരുന്ന ആളുകളുടെ പത്രാസും പകിട്ടുമായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോഴാണ് നാട്ടിൽ കാണുന്ന കാഴ്ചയല്ല അവിടെയുള്ളത് എന്ന് മനസ്സിലായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.