വർഷങ്ങൾ കാത്തിരുന്നു കിട്ടിയ പോന്നോമനയെ അബോട്ട് ചെയ്യാൻ ഡോക്ടർമാർ അത് നടക്കില്ല എന്ന് അമ്മ

ആഗ്രഹിച്ചു കിട്ടിയ ആദ്യ കുഞ്ഞിനെ ദൈവം തട്ടിയെടുത്തു കൊണ്ടുപോയി. മുപ്പത്തിയാറു മണിക്കൂർ മാത്രമായിരുന്നു തന്റെ പൊന്നോമനയെ ലാളിക്കാൻ ആ അമ്മയ്ക്ക് സാധിച്ചത്. രണ്ടാമത്തെ കുഞ്ഞും ദൈവത്തിന്റെ പരീക്ഷണമായി മാറിയതോടെ ആ മാതാപിതാക്കൾ തകർന്നുപോയി. ഒരു കുഞ്ഞിനായി പത്തു വർഷം കാത്തിരിക്കേണ്ടിവന്നു ഈ ദമ്പതികൾക്ക്. പത്തുവർഷം നടത്തിയ ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് ആ അമ്മ ഗർഭിണിയായത്.

   

കാത്തിരിപ്പിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾ. അങ്ങനെ എട്ടാം മാസത്തിലാണ് കുട്ടിയുടെ കിഡ്നി ക്രമാതീതമായി വലുതാകുന്നതായി കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടിക്ക് പോളി സിസ്റ്റിക് കിഡ്നി ഡിസീസ് എന്ന അത്യപൂർവ്വ രോഗമാണെന്ന് മനസ്സിലായത്. ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയ ചെയ്തെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ ആയില്ല.

ഒരുപാട് കാത്തിരുന്നു കിട്ടിയ ആ കുഞ്ഞിന്റെ വിയോഗം അവർക്ക് താങ്ങാൻ കഴിയുന്നതിലും അധികമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി അവൾ വീണ്ടും ഗർഭിണിയായി. ആദ്യം വട്ടം ഇങ്ങനെ സംഭവിച്ചതിനാൽ തുടക്കം മുതലേ തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. ആറാമത്തെ ആഴ്ചയിൽ പരിശോധനയിൽ കുട്ടിക്കും കിഡ്നി വളരുന്നതായി കണ്ടെത്തി.

കുഞ്ഞിനെ രക്ഷിക്കാൻ ആകില്ലെന്നും ഉടനെ തന്നെ അബോട്ട് ചെയ്യണം എന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ അതിന് ആ അമ്മ തയ്യാറായിരുന്നില്ല. അങ്ങനെ എട്ടാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് ചികിത്സ ആരംഭിച്ചു. നീണ്ട ഏഴ് വർഷത്തെ ചികിത്സയുടെ ഫലമായി ആ കുഞ്ഞ് ഇന്ന് സന്തോഷമായിരിക്കുന്നു. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക.