ശ്രീകൃഷ്ണ ഭഗവാനോടുള്ള അൽഭുതം മന്ത്രം എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ…

ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി എന്നോളം കാത്തു പരിപാലിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ. തൻറെ ഭക്തരോട് അതിരറ്റ കരുണ കാണിക്കുന്ന ഒരു ദേവനാണ് അദ്ദേഹം. അവിടുത്തെ ലീലാവിലാസങ്ങളെ കുറിച്ച് പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയും അധികമാണ് നാം ചെറുപ്പം മുതലേ കേട്ട് രസിച്ച കഥകൾ. അത് ഉണ്ണിക്കണ്ണന്റെ തന്നെയായിരിക്കും.

   

ആലിലയിൽ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപം നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. അത്രയും ഐശ്വര്യം തുളുമ്പുന്ന ഉണ്ണിക്കണ്ണന്റെ വികൃതികളും കുസൃതികളും നാം ഓരോരുത്തരും അറിഞ്ഞവ തന്നെയാണ്. നാം എന്തൊരാവശ്യം ഭഗവാനോട് പ്രാർത്ഥിച്ചാലും ഉടനെ തന്നെ അത് അദ്ദേഹം നടത്തി തരുന്നതായിരിക്കും. ഒരുപാട് കാലം പ്രാർത്ഥിക്കുകയോ അതിൻറെ പിറകെ നടക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഭഗവാൻ തൻറെ ഭക്തരുടെ ഏതൊരാവശ്യവും നേരത്തെ തന്നെ അറിയുകയും.

മനസ്സിലാക്കുകയും അവർക്ക് വേണ്ടുന്ന വിധത്തിൽ ആ കാര്യങ്ങൾ എല്ലാം ചെയ്തു നൽകുകയും ചെയ്യാറുണ്ട്. ഭഗവാനോട് പ്രാർത്ഥിക്കാനായി ഒരു പ്രത്യേക മന്ത്രം തന്നെയുണ്ട്. ആ മന്ത്രം ഒരുപാട് തവണ പ്രാർത്ഥിക്കുകയോ ജപിക്കുകയോ ഒന്നും വേണ്ട. ഒരൊറ്റ പ്രാവശ്യം മാത്രം മനസ്സിൽ ജപിച്ചാൽ ഭഗവാൻ പ്രത്യത്തരം നൽകും. ഹരേ കൃഷ്ണ എന്നൊന്നും മനസ്സിൽ വിചാരിച്ചാൽ മാത്രം മതി കൃഷ്ണഭഗവാൻറെ മനസ്സ് നമ്മുടെ മനസ്സിനോട് ഐക്യപ്പെട്ടിരിക്കും. വെണ്ണ കട്ട് കഴിച്ച കണ്ണൻറെ രൂപവും.

ഗോപികമാരുടെ വസ്ത്രങ്ങൾ കവർന്ന ശ്രീകൃഷ്ണ ഭഗവാന്റെ ലീലാവിലാസങ്ങളും നാം ഇന്ന് കണ്ടതുപോലെ മനസ്സിലുണ്ട്. ഇത്തരത്തിൽ കുസൃതിയും വികൃതിയും ഉള്ള ശ്രീകൃഷ്ണ ഭഗവാൻ നാം ഓരോരുത്തരുടെയും മനസ്സിൽ തന്നെയാണ് കുടിയിരിക്കുന്നത്. ആ ഭഗവാനോടുള്ള മന്ത്രം ഇങ്ങനെയാണ്. ഓം നമോ നാരായണായ ഓം നമോ ശ്രീ കൃഷ്ണായ പരമാത്മനേ നമ ഓം നമോ ഗുരുവായൂരപ്പാ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.