ഭർത്താവിന്റെ മരണശേഷം അമ്മയിൽ നിന്ന് അങ്ങനെയുള്ള വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല…

പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു മായയുടെയും കിഷോറിന്റെയും വിവാഹം. കിഷോർ ഒരു പ്രൈവറ്റ് ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അവനെ അമ്മയും ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. സഹോദരന്റെ പേര് കിരൺ എന്നും സഹോദരിയുടെ പേര് കീർത്തി എന്നുമായിരുന്നു. പഠനശേഷം ഒരു ജോലി കിട്ടിയിട്ട് മാത്രം വിവാഹം എന്ന് കരുതിയിരുന്നവളായിരുന്നു മായ. എന്നാൽ വീട്ടുകാരുടെ സ്നേഹപൂർവ്വം ഉള്ള നിർബന്ധത്തിനു വഴങ്ങി അവൾ ആ വിവാഹത്തിന് തയ്യാറാവുകയായിരുന്നു.

   

വിവാഹശേഷം സന്തോഷപൂർണ്ണമായ ദിവസങ്ങൾ ആയിരുന്നു ഭർതൃ ഗ്രഹത്തിൽ അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ അവളുടെ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. അവളുടെ രണ്ടും അഞ്ച് വയസ്സുള്ള മക്കളെ അവളെ ഏൽപ്പിച്ച അവളുടെ ഭർത്താവ് കിഷോർ ഈ ലോകത്ത് നിന്ന് പോയി. പിന്നീട് അവളുടെ ജീവിതം കിഷോർ പണികഴിപ്പിച്ച അവളുടെ ഭർത്താവിന്റെ വീട്ടിൽ തന്നെയായിരുന്നു. എന്നാൽ ഭർത്താവിന്റെ മരണശേഷം അനിയന്റെ സംസാരം അതിരു കവിഞ്ഞോ.

അവൾ അവർക്ക് ഒരു ബാധ്യതയാണെന്ന് അവൻ പറയാനായി തുടങ്ങി. അമ്മയും അത് ഏറ്റുപിടിച്ചു. അവൾ നമ്മളുടെ കിഷോറിന്റെ ഭാര്യ എന്നൊരു സ്ഥാനം മാത്രമേ ഉള്ളൂ എന്നും അവളെ തീറ്റിപ്പോറ്റേണ്ട ബാധ്യത നമുക്ക് ഇല്ല എന്നും അമ്മയുടെ നാവിൽ നിന്ന് തന്നെ അവൾ കേൾക്കേണ്ടി വന്നു. ഭക്ഷണം വരെ ഉപേക്ഷിച്ച് റൂമിൽ തനിച്ചിരുന്ന അവളെ അനിയത്തി കീർത്തി വന്നു വിളിച്ചു.

ഭക്ഷണം കഴിക്കാനായി ആവശ്യപ്പെട്ടു. അവൾക്ക് ഭക്ഷണം വേണ്ട എന്ന് പറഞ്ഞപ്പോഴും കീർത്തി തന്നെ നിർബന്ധിച്ചു അവളെ മേശമേൽ കൊണ്ട് ചെന്ന് ഇരുത്തി. അവിടെ അമ്മയും അനിയനും ഉണ്ടായിരുന്നു. സാധനങ്ങൾക്കെല്ലാം ഇപ്പോൾ എന്താണ് വില എന്ന് അനിയൻ അവിടെ ഇരുന്നു പറഞ്ഞു. കഴിക്കാൻ എടുത്ത ഭക്ഷണം അവിടെ തന്നെ തിരിച്ചു വെച്ച അവൾ മുറിയിലേക്ക് മടങ്ങി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.