27 വർഷങ്ങൾക്ക് ശേഷം വിധിയെ മറികടന്ന് ജീവിതത്തിലേക്ക് മുനീറ

27 വർഷങ്ങൾക്കു ശേഷം തിരികെ ജീവിതത്തിലേക്ക് എത്തിയ മുനീറ എന്ന ഉമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാലു വയസ്സുള്ള മകനെ സ്കൂളിൽ നിന്നും തിരികെ കൊണ്ടുവരുന്നതാണ് മുനീറ എന്ന ഉമ്മയുടെ മനസ്സിലെ അവസാനത്തെ ഓർമ. പിന്നീടുള്ള 27 വർഷങ്ങൾ മുനീറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി. കണ്ണു തുറന്നു കിടക്കുകയാണെങ്കിലും കൺമുമ്പിൽ മകൻ വളർന്നതും കാലം മാറിയതൊന്നും മുനീറ അറിഞ്ഞില്ല.

   

യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാൻ ആകാതെ മുനീറ കോമാവസ്ഥയിൽ കിടന്നത് 27 വർഷം. ഇനിയൊരിക്കലും മുനീറ ജീവിതത്തിലേക്ക് തിരിച്ചുവരികയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ മുനീറയെ ദയാവധത്തിന് വിട്ടുകൊടുക്കാൻ വീട്ടുകാർ തയ്യാറായിരുന്നില്ല. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിനു ശേഷം മുനീറ ജീവിതത്തിലേക്ക് കണ്ണുതുറന്നിരിക്കുകയാണ്.

മകനെ സ്കൂളിൽ നിന്നും തിരിച്ചു കൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം സ്കൂൾ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ മുനീറയുടെ തലയ്ക്ക് പരിക്കേറ്റു. മുനീറയുടെ മകനും ഡ്രൈവർക്കും പരിക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. 1991 ൽ ആയിരുന്നു അപകടം നടന്നത്. അന്ന് മൊബൈൽ ഫോൺ ഒന്നും സജീവം അല്ലായിരുന്നു. അതിനാൽ ആംബുലൻസ് എത്താനും.

മുനീറയ്ക്ക് വൈദ്യ സഹായം ലഭിക്കാനും താമസം ഉണ്ടായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇവർ കോമയിലേക്ക് ആണ്ടുപോയി. ഒടുവിൽ ഡോക്ടർമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് വർഷങ്ങൾക്ക് ശേഷം മുനീറ സംസാരിച്ചും തുടങ്ങി. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : First Show