ആരാരുമില്ലാതെ തെരുവിൽ അലയുന്ന ബാലനെ ഒരു നായ എന്നും കൂട്ട്…

മുസാഫിർ നഗറിലെ ഒരു തെരുവോരത്ത് ഒരു അനാഥ ബാലൻ ഉണ്ടായിരുന്നു. അവന്റെ അച്ഛൻ ജയിലിൽ ആയതിനെ തുടർന്ന് അമ്മ അവനെ ഉപേക്ഷിച്ച് ആരുടെയോ കൂടെ ഓടി പോവുകയായിരുന്നു. ഇതേത്തുടർന്ന് തനിച്ചായി പോയ ഈ ബാലനെ വെറും ഒമ്പതോ പത്തോ വയസ്സു മാത്രമാണ് പ്രായമുണ്ടായിരുന്നത്. അവന്റെ പേര് അങ്കിത് എന്നായിരുന്നു. ഇവൻ കടകളുടെ മുൻപിൽ ആണ് രാത്രികാലങ്ങളിൽ കഴിച്ചുകൂട്ടിയിരുന്നത്. പകൽ സമയത്ത് ചായയും ബലൂണും വിൽക്കുന്ന പണിയായിരുന്നു.

   

ഇവനെ ഉണ്ടായിരുന്നത്. എന്നാൽ ഒരു പ്രാദേശികപത്രത്തിന്റെ ഫോട്ടോഗ്രാഫർ ഇവനെ ഒരു തെരുവിൽ കടയുടെ മുൻപിലായി ഒരു പുതപ്പിനു കീഴിൽ ഉറങ്ങുന്നത് കാണാനിടയായി. അദ്ദേഹം ഇവന്റെ ഫോട്ടോ പകർത്തുകയും ചെയ്തു. എന്നാൽ ഈ കുട്ടി ഉറങ്ങുന്നതിൽ എന്താണ് പുതുമ എന്നല്ലേ. ഇവൻ കിടന്നിരുന്ന പുതപ്പിനു കീഴിൽ ഒരു നായ കൂടി ഇവനോടൊപ്പം ഉണ്ടായിരുന്നു. രണ്ടുപേരും സഹോദരങ്ങളേ പോലെ വാരിപ്പുണർന്നു കൊണ്ടാണ്.

കിടന്നുറങ്ങിയിരുന്നത്. ഇത് കണ്ട് അൽഭുതം തോന്നിയ ആ ഫോട്ടോഗ്രാഫർ ഇവരുടെ ഫോട്ടോ പകർത്തുകയായിരുന്നു. ഈ ഫോട്ടോ വൈറൽ ആയതോടുകൂടി മുസാഫിർ നഗറിലെ ഭരണകൂടം ഈ ബാലനെ അന്വേഷിച്ച് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ ഈ ബാലനെ വളരെ പണിപ്പെട്ടാണ് അവർ കണ്ടെത്തിയത്. തുടർന്ന് ഇവൻ ഏറെ സ്നേഹിക്കുന്ന ഷീല ദേവി എന്ന സ്ത്രീയുടെ കൂടെ താമസിപ്പിക്കുകയും.

ഇവന്റെ പഠനത്തിനുള്ള ചിലവെല്ലാം ഒരു പ്രൈവറ്റ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു. ഇവൻ പണിക്കു നിന്നിരുന്ന കടയുടെ ഉടമ ഇവനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. ആത്മാഭിമാനം ഉള്ള ആൺകുട്ടിയാണ് അങ്കിത് എന്നും അവനും നായക്കും ഭക്ഷിക്കാനായി അവൻ ആരുടെയും കയ്യിൽ നിന്ന് ഒന്നും വെറുതെ വാങ്ങില്ലെന്നും സ്വയം അധ്വാനിച്ച് അതിനുള്ള പണം കണ്ടെത്തും എന്നുമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.