നടൻ ജയറാമും പാർവതി ജയറാമും ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത് എന്തിനാണെന്ന് അറിയേണ്ടേ…

കഴിഞ്ഞവർഷത്തിൽ പ്രേക്ഷകശ്രദ്ധ ഏറെ ആകർഷിച്ചതും എല്ലാവരും ഏറ്റെടുത്തതും സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ചതുമായ ഒരു വിവാഹ കർമ്മം ആയിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹം. ഈ വിവാഹത്തിന് പിന്നാലെ ഈ വർഷത്തിൽ നടക്കാൻ പോകുന്ന ഒരു വിവാഹമാണ് ചക്കി എന്ന് വിളിക്കപ്പെടുന്ന ജയറാമിന്റെയും പാർവതി ജയറാമിന്റെയും മകളായ മാളവിക ജയറാമിന്റെ വിവാഹം.

   

വളരെ നാളുകൾക്കു മുൻപ് തന്നെ ഈ വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് കഴിഞ്ഞതായിരുന്നു. എന്നാൽ മാളവികയുടെ വിവാഹനിശ്ചയത്തിനു മുൻപ് തന്നെ കണ്ണൻ എന്ന് വിളിക്കപ്പെടുന്ന ജയറാമിന്റെ മകൻ കാളിദാസന്റെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം കണ്ണന്റെതാണ് ആദ്യം കഴിഞ്ഞതെങ്കിലും വിവാഹം ചക്കിയുടേത് ആയിരിക്കും ആദ്യം നടക്കുക എന്നതാണ് പാർവതി ജയറാമിന്റെയും നടൻ ജയറാമിന്റെയും അഭിപ്രായം.

തങ്ങളുടെ മകളുടെ വിവാഹത്തിന്റെ പത്രിക കിട്ടിയപ്പോൾ അത് ഗുരുവായൂരിൽ ഉണ്ണിക്കണ്ണനും മുൻപിൽ കാഴ്ച വയ്ക്കുകയായിരുന്നു താരദമ്പതികൾ. ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുകയും ഗുരുവായൂരപ്പനെ വണങ്ങി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ നടൻ ജയറാമിന്റെ കൈകളിൽ നെഞ്ചോട് ചേർത്തുവച്ച് തന്നെ മകളുടെ വിവാഹ പത്രിക ഇരിക്കുന്നത് കാണാം. തന്റെ മകളുടെ വിവാഹം എത്രമേൽ ആഗ്രഹിച്ച് നടക്കാൻ പോകുന്നതാണ് എന്ന് അതിൽ നിന്ന് തന്നെ വ്യക്തമാക്കാവുന്നതാണ്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ആഡംബരങ്ങൾ കുറച്ചു തന്നെയായിരുന്നു നടത്തിയത്എന്നിരുന്നാലും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ വൻ താരനിര തന്നെയായിരുന്നു വന്നെത്തിച്ചേർന്നത്. എന്നാൽ അതിൽനിന്ന് ഒട്ടും കുറവില്ലാതെ തന്നെ പാരമ്പര്യങ്ങൾ ഒന്നും ചോർന്നു പോകാതെ ജയറാമും പാർവതിയും തങ്ങളുടെ മകളുടെ വിവാഹം നടത്തും എന്നാണ് ഏവരും കരുതുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.