അളിയൻ ശരിയാക്കിയ വിസയ്ക്ക് വിദേശത്തു വന്ന ആൾക്ക് കിട്ടിയ എട്ടിൻറെ പണി എന്തെന്നറിയണ്ടേ…

ഒരു യത്തീമായ പെൺകുട്ടിയായിരുന്നു റസിയ. അവളെ വിവാഹം കഴിക്കുമ്പോൾ റഹീം വിചാരിച്ചിരുന്നില്ല അവൻറെ ജീവിതം ദുരിതം നിറഞ്ഞത് ആയിത്തീരുമെന്ന്. അവളുടെ സഹോദരൻ വിദേശത്താണ്. അദ്ദേഹം വഴി വിദേശത്തേക്ക് പോകാം എന്ന് കരുതിയാണ് റസിയയെ വിവാഹം കഴിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. മൂത്ത സഹോദരിയെ കെട്ടിച്ചുവിട്ടതിന്റെ ബാധ്യതകൾ ഇനിയും തീർക്കാനുണ്ട്. അനിയത്തിയെ നല്ല രീതിയിൽ കെട്ടിച്ചു വിടണം എന്നുമുണ്ട്.

   

അങ്ങനെ എന്നും അളിയന്റെ വിസക്കായി റഹീം കാത്തിരുന്നു. എന്നാൽ അളിയനിൽ നിന്ന് യാതൊരു തരത്തിലുള്ള മറുപടിയും ഉണ്ടായില്ല. അങ്ങനെ ഒരു ദിവസം ഉമ്മയുടെ വിഷമം അണപൊട്ടി ഒഴുകി സംസാരിക്കുന്നത് കേട്ടു. നിൻറെ സഹോദരനെ റഹീമിന് വേണ്ടി ഒരു വിസ ശരിയാക്കി കൊടുത്താൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചു. അവൻ നന്നായാൽ നിനക്ക് തന്നെയല്ലേ മെച്ചം എന്ന് ചോദിക്കുകയുണ്ടായി. എന്നാൽ വൈകാതെ തന്നെ അളിയന്റെ വിളി വന്നു. ഒരു വിസ ശരിയായിട്ടുണ്ട്. ഡ്രൈവർ ആയിട്ടാണ് ജോലി അറബി വീട്ടിൽ.

വളരെയധികം സന്തോഷമായിരുന്നു. റഹീമിന്റെ കൂട്ടുകാരനും ഇതുതന്നെയാണ് വിദേശത്ത് ജോലി. അറബിയുടെ വീട്ടിൽ ഡ്രൈവർ. അങ്ങനെ റഹീം സ്വപ്നങ്ങൾ കാണാൻ തുടങ്ങി. നല്ല ശമ്പളം നല്ല ഭക്ഷണം സുഖജീവിതം. പിന്നെ അറബിയുടെ വീട്ടിൽ നിന്ന് ഉപേക്ഷിച്ച സാധനങ്ങൾ എല്ലാം നാട്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യാം. സ്വന്തമായി ഒരു വണ്ടി അങ്ങനെ സന്തോഷത്തിൽ റഹീം വിദേശത്തേക്ക് ചെന്നു. അവിടെ അവനെ പിക്ക് ചെയ്യാൻ അളിയൻ വന്നില്ല അതുകൊണ്ട് അവനെ നീരസം ഉണ്ടായി.

അങ്ങനെ ഒരു നശിച്ച അറബി തള്ളയുടെ വീട്ടിലായിരുന്നു റഹീമിനെ ഡ്രൈവറായി ജോലി കിട്ടിയത്. അവരാണെങ്കിൽ വളരെ കടുംപിടുത്തക്കാരി ആയിരുന്നു. ലീവും കൊടുക്കില്ല ശമ്പളവും കൊടുക്കില്ല. ശമ്പളം കിട്ടണമെങ്കിൽ തന്നെ അവരുടെ കയ്യിൽ നിന്ന് ഇരന്നു വാങ്ങണമായിരുന്നു. പോരാത്തതിന് വിട്ടു ജോലി ഉൾപ്പെടെ എല്ലാ പണികളും റഹീമിനെ കൊണ്ട് ചെയ്യിക്കുമായിരുന്നു. തുടർന്ന്കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.