ആടലോടകം ഒരു ദിവ്യ ഔഷധി എന്ന് തന്നെ പറയാം നിരവധി അസുഖങ്ങൾക്ക് പരിഹാരം..!!

പണ്ടുകാലങ്ങളിൽ വളരെ കൂടുതലായി കണ്ടുവന്നിരുന്ന ഒന്നാണ് ആടലോടകം. പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാവുന്ന ഇത് ഇന്ന് പല വീടുകളിലും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ ആടലോടകത്തിന്റെ ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കേരളത്തിലെ മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ആടലോടകം. എന്നാൽ ഇന്നത്തെ കാലത്ത് ആടലോടകം എന്ന ചെടി തന്നെ വീടുകളിൽ കാണാതായ അവസ്ഥയാണ് കാണാൻ കഴിയുക.

   

പുതിയ തലമുറയ്ക്ക് ആടലോടകം എന്ന സസ്യത്തെ കുറിച്ച് അറിയുമോ എന്ന് തന്നെ സംശയമാണ്. എന്നാൽ എല്ലാവരും അറിയേണ്ട ഒന്നാണ് ആടലോടകം. ചെറിയ ഔഷധഗുണമുള്ള കാട്ടുചെടി മാത്രമല്ല ഇത്. ആധുനിക കാലത്ത് ഉണ്ടാകുന്ന പല രോഗങ്ങൾക്കും ശാന്തി നൽകാൻ ഇതിനു കഴിയും. പണ്ടുകാലങ്ങളിൽ ചുമയും കഫക്കെട്ടും തടയാൻ മാത്രമാണ് ആടലോടകം ഉപയോഗിച്ചിരുന്നത്.

അങ്ങനെ ചെയ്യുന്നത് വഴി എത്ര വലിയ കഫക്കെട്ട് പ്രശ്നങ്ങളും മാറി കിട്ടുന്നതാണ്. രക്തസ്രാവം അലർജി വയറിളക്കം വയറുകടി ചുഴലി ശർദ്ദി പനി നീർക്കെട്ട് പ്രാണി ശല്യം ത്വക്ക് രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ എന്നിങ്ങനെ ആടലോടകം ഫലപ്രദമല്ലാത്ത ഒരു രോഗവും ഇല്ല. ഇതിൽ അൽപം തേനും കൂടി ചേർത്ത് രോഗിക്ക് നൽകിയാൽ എല്ലാവിധ രക്തസ്രാവവും നിൽക്കുന്നതാണ്.

കുട്ടികളിലെ ചുമയ്ക്ക് ആടലോടകം പിഴിഞ്ഞ് കൽക്കണ്ടം ചേർത്തു നൽകുന്നത് വളരെ ഉത്തമമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.