സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നവരുടെ ഇടയിൽ ഒരു ഭിക്ഷക്കാരിയെ വിവാഹം ചെയ്ത് യുവാവ്

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറയുന്ന ഇ കാലത്തു നന്മ വറ്റാത്ത യുവാക്കൾ ഉണ്ട്‌ എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പറച്ചിലിനപ്പുറം പ്രവർത്തി കൊണ്ടും യുവാവ് താരം ആവുകയാണ്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരുടെ ഇടയിൽ ഭിക്ഷക്കാരിയായ യുവതിയെ തന്റെ ജീവിതസഖിയാക്കി അനിൽ എന്ന ഉത്തർപ്രദേശിലെ കാൺപൂർ പ്രദേശി ഇന്ത്യ മൊത്തം ശ്രദ്ധ നേടുകയാണ്.

   

അനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. പ്രണയിച്ചായിരുന്നു ദമ്പതികളുടെ വിവാഹം. ഇവരുടെ അപൂർവ്വ പ്രേമകഥയ്ക്ക് കൈയ്യടിക്കുകയാണ് ഇപ്പോൾ സമൂഹം. ലോക്ഡൗൺ ആയിരുന്നു ഈ ഭിക്ഷക്കാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. തെരുവിൽ ഏറെ നാളായി ഭിക്ഷയെടുക്കുന്ന യുവതിയാണ് ഇവൾ. അച്ഛൻ നേരത്തെ മരിച്ചു അമ്മ തളർന്നു കിടപ്പിലാണ്.

സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് അടിച്ചിറക്കിയതോടെയാണ് ഇവർ തെരുവിൽ ആയത്. ജീവിക്കാൻ ഒരു മാർഗവും ഇല്ലാതിരുന്നതിനാൽ ആണ് തെരുവിൽ ഭിക്ഷ എടുക്കാൻ തുടങ്ങിയത്. എന്നാൽ ലോക്ക് ഡൗൺ സമയത്ത് ഭക്ഷണത്തിനു പോലും ഗതിയില്ലാതിരുന്നപ്പോഴാണ് ദൈവദൂതനെ പോലെ അയാൾ എത്തുന്നത്.

ലോക്ക് ഡൗൺ സമയത്ത് തെരുവിൽ കിടക്കുന്നവർക്ക് ഭക്ഷണവുമായി മുതലാളിയോടൊപ്പം വന്നതായിരുന്നു അയാൾ. ഏതാനും ദിവസം അനിൽ അവൾക്ക് ഭക്ഷണം നൽകി. ഓരോ ദിവസം കഴിയുംതോറും അനിൽ അവളുടെ കാര്യങ്ങൾ മനസ്സിലാക്കി കൊണ്ടിരുന്നു. പിന്നീട് അടുപ്പത്തിൽ ആയ അവർ വിവാഹം ചെയ്യുകയായിരുന്നു. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക.