റയിൽവേ ട്രാക്കിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ സൂപ്പർമാൻ പോലെ വന്ന യുവാവ്

ഇ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈയറലായ ഒരു വീഡിയോ ഉണ്ട്‌. ട്രെയിൻ പാളത്തിലേക്കു വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും പണയം വെച്ചു രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ. വീഡിയോ വൈറലായതോടെ ആ സൂപ്പർമാൻ ആരാണെന്നറിയാനുള്ള ആകാംഷയിൽ ആയിരുന്നു ഏവരും. രാജ്യമെങ്ങും സൂപ്പർമാൻ എന്ന് വിശേഷിപ്പിച്ച ആ യുവാവിന്റെ പേര് മയൂർ.

   

ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ് അതി സാഹസികമായാണ് ആ പോന്നോമനയെ രക്ഷപെടുത്തിയത്. സംഭവം നടക്കുന്നത് മുംബൈയിലെ വാഗിനി റെയിൽവേ സ്റ്റേഷനിൽ ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നു വരികയായിരുന്നു അമ്മയും കുഞ്ഞും പെട്ടന്നാണ് ബാലൻസ് തെറ്റി കുട്ടി റെയിൽവേ ട്രാക്കിലേക്കു വീണത്. തിരികെ കേറാൻ ആകുന്നതും ശ്രമിച്ചെകിലും.

കുഞ്ഞിന് സാധിച്ചില്ല. അമ്മക്ക് കാഴ്ച ശക്തി ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയും. കുഞ്ഞു വീണ ട്രാക്കിലൂടെ ട്രെയിൻ വരുന്നത് സിസിറ്റിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപ്പോഴാണ് സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിക്കാൻ മയൂർ എന്ന യുവാവ് ഓടിയെത്തുന്നത്.

ട്രെയിൻ എത്തുന്നതിനു മുൻപ് കുഞ്ഞിനെ കര കയറ്റുകയും അതിനുശേഷം സ്വയം രക്ഷപെടുകയും ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. റെയിൽവേ മന്ത്രി ആണ് വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ലോകമെങ്ങും സൂപ്പർമാൻ എന്ന് വിശേഷിപ്പിക്കുന്ന മയൂറിനെ റെയിൽവേ അധികൃതർ ആദരിക്കുകയും അഭിനദിക്കുകയും ചെയ്തു. തുടർന്ന് വീഡിയോ കാണുക.