മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച കുഞ്ഞിന് താങ്ങും തണലുമായി ഒരു മുഴു പട്ടിണിക്കാരൻ

പ്രസവിച്ച കുഞ്ഞിനെ കുപ്പതൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. കുഞ്ഞിന്റെ കരച്ചിൽ കേട്ടു ഉന്തുവണ്ടിക്കാരൻ. പിന്നീട് നടന്നത് ചരിത്ര സംഭവം. പ്രസവിക്കുന്ന ഉടനെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന നിരവധി വാർത്തകൾ നാം ദിനംപ്രതി കേൾക്കാറുണ്ട്. അങ്ങനെ ഉപേക്ഷിച്ച ഒരു കുഞ്ഞിന്റെയും അതിനെ വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ജീവിത കഥയാണ് ഇത്.

   

ഒരുനേരത്തെ ആഹാരത്തിനു വേണ്ടി ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റ് നടന്ന മനുഷ്യന് മുപ്പതു വർഷം മുൻപ് കുപ്പത്തൊട്ടിയിൽ നിന്നും ലഭിച്ച മാണിക്യം. സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയുള്ള ആസാമിൽ ആണ്. അന്ന് മുപ്പതു വയസ്സുള്ള സോബേരൻ ഉന്തു വണ്ടിയിൽ പച്ചക്കറി വിലക്കുന്ന സമയത്ത് അടുത്തുകിടന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് ഒരു കരച്ചിൽ കേട്ടു.

പെട്ടെന്ന് അദ്ദേഹം തന്റെ വിൽപ്പന നിർത്തി മാലിന്യ കൂമ്പാരം പരിശോധിക്കുവാൻ തുടങ്ങി. ആ മാലിന്യ കൂമ്പാരത്തിലെ കാഴ്ച കണ്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി. ആ മാലിന്യത്തിന്റെ ഇടയിൽ ഒരു പെൺകുഞ്ഞ്. ഉടനെ തന്നെ അദ്ദേഹം ആ കുഞ്ഞിനെ വാരിയെടുത്ത് കുഞ്ഞിന്റെ അമ്മ എവിടെയെങ്കിലും ഉണ്ടോ എന്ന് ചുറ്റും നോക്കി.

ആരെയും കണ്ടെത്താത്തതിനെ തുടർന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്താനും അവളെ സ്വന്തമായി വളർത്താനും ഉടനെ തന്നെ തീരുമാനിച്ചു. ആ കുഞ്ഞിനെ അയാൾ ജ്യോതി എന്ന പേരിട്ടു. ആ കുഞ്ഞിന് വേണ്ടി അദ്ദേഹം കല്യാണം വരെ ഉപേക്ഷിച്ചു. ഇവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.