പ്രതാപശാലിയായ തറവാട്ടുകാരൻ പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യാണം കഴിച്ചപ്പോൾ…

കാർത്തി നീ ഇത് എന്ത് ഭാവിച്ചാണ് ഇങ്ങനെ കുടിക്കുന്നത്. ഇതുനിർത്തി വീട്ടിലേക്ക് പോകുന്നുണ്ടോ. നിന്റെ ഭാര്യ അവിടെ കാത്തിരിക്കുന്നുണ്ടാകും. ജീവൻ അതു പറഞ്ഞു നിർത്തിയപ്പോഴേക്കും കാർത്തികേയൻ ജീപ്പിന്റെ ബോണറ്റിൽ നിന്ന് ചാടി ഇറങ്ങി. നീ ആരെക്കുറിച്ചാണ് ഈ പറയുന്നത് എന്ന് നിനക്കറിയാമോ. ശിവാനി കാർത്തികേയന്റെ പെണ്ണാണ് അവൾ. ഒരു സമൂഹ വിവാഹ ചടങ്ങിൽ വച്ചാണ് കാർത്തികേയൻ ശിവാനിയെ ആദ്യമായി കാണുന്നത്.

   

അവന്റെ അച്ഛന്റെ പേരിൽ നടക്കുന്ന വിവാഹ ചടങ്ങായിരുന്നു അത്. ഒട്ടനേകം പെൺകുട്ടികളും വരന്മാരും അവിടെ ഉണ്ടായിരുന്നു. വിവാഹത്തിന്റെ സമയം അടുത്തെത്തിയപ്പോഴേക്കും വിവാഹ പന്തലിൽ ചെറിയൊരു കശപിശ കേട്ടു. അങ്ങോട്ടേക്ക് കാർത്തികേയന്റെ അമ്മ മാധവി അമ്മ ഓടിയെത്തി. എന്താണ് പ്രശ്നം എന്ന് അന്വേഷിച്ചറിഞ്ഞു. അപ്പോൾ തലതാഴ്ത്തി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയെ മാധവി അമ്മ കണ്ടു. അവളുടെ മുഖം പിടിച്ച് ഉയർത്തി നോക്കി.

സുന്ദരിയായ ഒരു പെൺകുട്ടി. മുഖത്ത് തേജസ് തിളങ്ങിനിൽക്കുന്നു. ആ പെൺകുട്ടി കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. ചോദിച്ചറിഞ്ഞപ്പോൾ മനസ്സിലായി അവൾ വിവാഹം കഴിക്കാൻ വന്നിരിക്കുന്ന ചെറുക്കാൻ അവളെ വേണ്ട എന്ന് വെച്ച് എങ്ങോട്ടോ പോയിരിക്കുന്നു. ധർമ കല്യാണം നടത്താൻ അദ്ദേഹത്തിന് താൽപര്യമില്ല പോലും. അവൾ ഒരുപാട് കാലമായി സ്നേഹിച്ചിരുന്ന പയ്യനാണ്. അവൾക്ക് ആത്മാഭിമാനം ഉണ്ടായിരുന്നു. പണത്തിന് മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. അവളെ കണ്ടതും മാധവി അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി.

മകൻ കാർത്തികേയന്റെ അടുത്തെത്തി ആ പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു. അത് കേട്ടതും കാർത്തികേയൻ മാധവിയമ്മയുടെ നേർക്ക് ചാടിവീണു. കേളോത്തു തറവാട്ടിലെ ഒരേയൊരു സന്തതിയായിരുന്നു കാർത്തികേയൻ. പണത്തിനു പണം സമ്പത്തിന് സമ്പത്തും പ്രതാപത്തിന് പ്രതാപവും അവനെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്നിഷ്ടത്തിന് വളരുകയും തോന്നിവാസം പോലെ ജീവിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.