അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു അമ്മ കുരങ്ങ്. അമ്മയെ പിരിയാൻ കഴിയാതെ കുട്ടിക്കുരങ്ങൻ…

ഏവരുടെയും ഭൂമിയിലേ കണ്കണ്ട ദൈവങ്ങളാണ് അമ്മമാർ. അമ്മമാരെ പിരിഞ്ഞിരിക്കാൻ ഒരു മക്കൾക്കും സാധിക്കുകയില്ല. അത്രമേൽ സ്നേഹനിധികളും വാത്സല്യവദികളും ആണ് ഓരോ അമ്മമാരും. ഓരോ പൊന്നോമനകൾക്കും വേണ്ടി അവർ എത്രയേറെ വേദനകളും പീഡനങ്ങളും ആണ് സഹിക്കേണ്ടി വരുന്നത്. എന്നിരുന്നാലും തങ്ങളുടെ മക്കൾക്ക് ജീവൻ പകുത്തു നൽകിയെങ്കിലും അവർ മക്കളെ മുന്നോട്ടു നയിക്കും. അതുപോലെതന്നെയാണ് ഓരോ മക്കൾക്കും അവരുടെ അമ്മമാർ. അമ്മമാരെ മക്കൾ അത്രയേറെ സ്നേഹിക്കുന്നു.

   

ഒരു അംഗനവാടിയുടെ മുറ്റത്ത് ചെന്നാൽ നമുക്ക് അറിയാൻ കഴിയും ഒരു അമ്മയെ പിരിഞ്ഞിരിക്കാൻ കഴിയാതെ കുഞ്ഞുങ്ങൾ എത്രമാത്രം കരയുന്നു എന്ന്. അത്തരത്തിൽ മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങൾക്കും അതുപോലെ തന്നെ പ്രധാനപ്പെട്ടവയാണ് അവരുടെ അമ്മമാർ. അമ്മമാരുടെ വാത്സല്യം മൃഗങ്ങളും ഏറെ അറിഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിൽ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു അമ്മ കുരങ്ങിനെ ഒരു കസേരയിൽ ഇരുത്തി വെച്ചിരിക്കുകയാണ്. അവർ അമ്മ കുരങ്ങിന്റെ ദേഹത്ത് ഒരു പൂമാല ഇട്ടിട്ടുണ്ട്.

എന്നാൽ ഇതൊന്നുമറിയാതെ കുട്ടിക്കുരങ്ങ് തന്റെ അമ്മ കുരങ്ങിന്റെ നെഞ്ചോട് ചേർന്നിരിക്കുകയാണ്. കണ്ടുനിൽക്കുന്നവർ ആ കുരങ്ങു കുട്ടിയെ അമ്മയുടെ നെഞ്ചിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടിക്കുരങ്ങ് കൂടുതൽ ശക്തമായി തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുകയാണ്. അവനൊരിക്കലും തന്റെ അമ്മയെ വിട്ടുപിരിഞ്ഞു പോകാനായി സാധിക്കുകയില്ല. തൻറെ അമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ആ കുട്ടിക്കുരങ്ങനെ മനസ്സിലായിട്ടുണ്ടോ എന്നറിയില്ല.

എന്നിരുന്നാലും കണ്ടുനിൽക്കുന്ന ഏവരുടെയും മനസ്സിൽ ഒരുപാട് വിങ്ങലുകൾ ഉണ്ടാക്കുന്ന ഒരു ദൃശ്യമാണ് ഇത്. ആ കുരങ്ങ് അതിൻറെ അമ്മയെ എത്രമേൽ സ്നേഹിക്കുന്നു എന്ന് നമുക്ക് അപ്പോൾ അറിയാൻ കഴിയും. നാം ഓരോരുത്തരും നമ്മുടെ അമ്മമാരെ ഒരു നിമിഷമെങ്കിലും അപ്പോൾ ചിന്തിച്ചു പോകും. അവരുടെ സ്നേഹത്തെക്കുറിച്ച് ഓർത്തുപോകും. തങ്ങളുടെ അമ്മമാർ ഒരു ഭാരമായി തോന്നി വൃദ്ധസദനങ്ങളിൽ എറിയപ്പെടുന്ന ഈ കാലത്ത് ഓരോ മക്കളും ഇത് കണ്ടിരിക്കേണ്ടത് തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.