അസമിൽ നടന്ന ഒരു സംഭവം എന്ന പേരിൽ പ്രചരിക്കപ്പെട്ട ഒരു കഥയാണിത്. അസമിലെ ഒരു വ്യക്തി അയൽ നാട്ടിൽ നിന്ന് ഒരു പശുവിനെ വിലയ്ക്ക് വാങ്ങി. അയാൾ അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ അതേ തുടർന്ന് എല്ലാ ദിവസവും രാത്രി നായ്ക്കൾ വളരെയധികം കുരക്കുന്നത് അയാൾ കേൾക്കാനിടയായി. ഇത് എന്തുകൊണ്ടാണ് എന്നറിയാനായി അയാൾ വീട്ടിൽ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു.
പിന്നീട് അതിൽ കണ്ട കാഴ്ച ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നും ആ വ്യക്തിയുടെ വീട്ടിലെ പശുത്തൊഴുത്തിൽ ഒരു പുള്ളിപ്പുലി വരാൻ തുടങ്ങി. പുള്ളിപ്പുലി പശുവിന്റെ അടുത്തേക്കാണ് വരുന്നത് എന്ന് അതിലൂടെ വ്യക്തമായി. പുള്ളി പുലി വളരെയധികം സ്നേഹത്തോടുകൂടി പശുവിന്റെ അടുത്ത് ഇരിക്കുന്നതും കിടക്കുന്നതും അവർ കാണാനിടയായി. എന്നാൽ രാത്രിയിൽ തന്നെ പുലി മടങ്ങുകയും ചെയ്യുന്നുണ്ട്.
എന്തുകൊണ്ടാണ് ഈ വന്യജീവി പശുവിനെ ആക്രമിക്കാത്തതെന്നും എന്തുകൊണ്ടാണ് ആ പശു യാതൊരു പേടിയും കൂടാതെ പുള്ളിപ്പുലിക്കൊപ്പം ഇരിക്കുന്നത് എന്നും അയാൾക്കും നാട്ടുകാർക്കും അത്ഭുതം തോന്നി. എന്നാൽ ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് അയാൾ പശുവിനെ വാങ്ങിയ സ്ഥലത്ത് എത്തി. പശുവിന്റെ മുൻപത്തെ ഉടമയോട് ഇത് എന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.
20 ദിവസം പ്രായമുള്ളപ്പോൾ പുള്ളിപ്പുലി കുഞ്ഞിന്റെ അമ്മയെ അതിനെ നഷ്ടമായി. അതേത്തുടർന്ന് ആ പശുവിന്റെ പാൽ കുടിച്ചാണ് പുള്ളിപ്പുലി കുട്ടി വളർന്നത്. അതുകൊണ്ടുതന്നെ പുള്ളിപ്പുലി കുഞ്ഞ് അതിന്റെ അമ്മയായി കണ്ടിരുന്നത് ആ പശുത്തള്ളയെ ആയിരുന്നു. പുലികുഞ്ഞ് വളർന്നപ്പോൾ അതിനെ കാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ തന്റെ വളർത്തമ്മയെ കാണാനായി പുള്ളിപ്പുലി കുഞ് എന്നും രാത്രിയിൽ തൊഴുത്തിലേക്ക് വരാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.