പെണ്ണ് ചോദിക്കാൻ ചങ്കൂറ്റം ഇല്ലാത്ത കാമുകനെ കാമുകി കൊടുത്ത മറുപടി ഇങ്ങനെ…

വീട്ടിലേക്ക് ചായപൊടി വിൽക്കാൻ വന്ന സെയിൽസ് ഗേളിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു ചോദ്യം വിലാസിനി അമ്മ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അമ്മേ നിങ്ങളുടെ മൂത്ത മകനെ കൊണ്ട് എന്നെ കെട്ടിച്ചു കൂടെ എന്ന് വീട്ടിൽ സെയിൽ ഗേളായി വന്ന പെൺകുട്ടി ചോദിച്ചു. അക്ഷരാർത്ഥത്തിൽ ഇടിത്തി വെട്ടിയത് പോലെയായി വിലാസിനിയമ്മ. ഇവിടെ എന്താണ് നടക്കുന്നത് എന്ന് അവർക്ക് മനസ്സിലാക്കാനായി സാധിച്ചില്ല. അവൾ ഏറെ സുന്ദരിയാണ്. കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല അത്രമേൽ അഴകുണ്ട് അവളെ കണ്ടാൽ.

   

ഒരു ചെറുപുഞ്ചിരിയോടുകൂടി വിലാസനിയമ്മ അവളോട് ചോദിച്ചു നീ എന്താ ഇപ്പോൾ ചോദിച്ചത് എന്ന്. അവൾ വീണ്ടും യാതൊരു ബാവ ഭേദവും ഇല്ലാതെ വിലാസനിയമ്മയോട് വീണ്ടും ചോദിച്ചു. ഞാൻ ഒരു പ്രാരാബ്ദകാരിയാണ്. എന്റെ വീട്ടിൽ സുഖമില്ലാത്ത അച്ഛനും അമ്മയും ഉണ്ട്. കൂടാതെ എനിക്ക് ഒരു അനിയത്തിയും ഉണ്ട്. എന്നാൽ വെറുതെയിരുന്ന് തിന്നാൻ എന്നെക്കൊണ്ട് സാധിക്കില്ല. അതുകൊണ്ട് എന്തെങ്കിലും പണിയെടുത്ത് വീടിനെ ഞാൻ പുലർത്തുന്നു. അച്ഛൻ ഒരു ചെത്ത് ജോലിക്കാരൻ ആയിരുന്നു.

വർഷങ്ങൾക്കു മുൻപ് ഒരു തെങ്ങിൽ നിന്ന് വീണതാണ്. ഇപ്പോൾ കിടപ്പിലാണ്. അമ്മ വീട്ടുപണിക്കെല്ലാം പോയിരുന്നതാണ് എന്നാൽ ഒരു തലചുറ്റൽ വന്നതോടുകൂടി ഇപ്പോൾ അമ്മയ്ക്കും പണിക്ക് പോകാൻ ഒന്നും സാധിക്കുന്നില്ല. പഠിക്കാനായി ഞാൻ കോളേജിൽ പോയതാണ്. എന്നാൽ വീട്ടിലെ കഷ്ടപ്പാടിനിടയിൽ എനിക്ക് പഠിക്കാൻ ഒന്നും സാധിച്ചില്ല.

അതുകൊണ്ടുതന്നെ പഠനം മുന്നോട്ടു കൊണ്ടു പോകാനും സാധിച്ചില്ല. ഒരുപാട് വിവാഹ ആലോചനകൾ വന്നതാണ്. പലർക്കും സുന്ദരിയായ എന്നെ ഇഷ്ടപ്പെട്ടതുമാണ്. എന്നാൽ പറയാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോകുന്നവരാരും യാതൊരുവിധത്തിലുള്ള മറുപടിയും പറയുന്നില്ല. അതുകൊണ്ടാണ് അമ്മയുടെ മകൻ താടിക്കാരനെ ഇവിടെ വച്ച് കണ്ടപ്പോൾ കെട്ടിക്കാമോ എന്ന് ഞാൻ ചോദിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.