കാലങ്ങളായി കാത്തിരുന്ന ഒരു കുഞ്ഞനുജനെ കിട്ടിയ സന്തോഷത്തിൽ ഒരു ചേച്ചി…

മാതാപിതാക്കൾ മക്കളെ അതിരറ്റ് സ്നേഹിക്കുന്നു. എന്നാൽ മക്കൾ ആകട്ടെ അവരുടെ കൂടെപ്പിറപ്പുകൾക്ക് വേണ്ടി എന്തും ചെയ്യാനായി കാത്തിരിക്കുന്നു. ഇതുപോലെ ഒരു കൂടെപ്പിറപ്പ് എങ്കിലും ഉണ്ടാകണമെന്ന് ഏതൊരു സഹോദരനും സഹോദരിയും ആഗ്രഹിക്കാറുണ്ട്. തങ്ങൾ ഒറ്റയ്ക്കായുള്ള ജീവിതം അവർക്ക് അത്രമേൽ അരോചകമായി തോന്നിയേക്കാം. എന്നാൽ തനിക്ക് കൂട്ടായി തന്റെ ഇഷ്ടങ്ങൾ തന്റെ സങ്കടങ്ങൾ സന്തോഷങ്ങൾ എല്ലാം പങ്കുവയ്ക്കാനായി ഒരു കൂടെപ്പിറപ്പ്.

   

ഉണ്ടെങ്കിൽ അതിലും വലിയ സന്തോഷം അവർക്ക് ഉണ്ടാകാറില്ല. തന്റെ മാതാപിതാക്കൾക്ക് ഒറ്റ മകളായി ജനിച്ചുവളർന്ന ഒരു പെൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. അവൾ വൈറലാകാനായി ഒരു കാരണം കൂടിയുണ്ട്. കാരണം വർഷം ഇത്രയേറെ കഴിഞ്ഞിട്ട് ഇപ്പോൾ അവളുടെ മാതാപിതാക്കൾക്ക് ഒരു കുഞ്ഞുകൂടി ജനിച്ചിരിക്കുകയാണ്.

ഈ പെൺകുട്ടിക്ക് കൂട്ടായി ഒരു കുഞ്ഞനുജൻ കൂടി വന്നു പിറന്നിരിക്കുന്നു. എന്തുതന്നെയായാലും ആ പെൺകുട്ടിക്ക് 15 വയസ്സിന് നേരെ പ്രായമുണ്ട് എന്ന് കണ്ടാൽ തന്നെ അറിയാം. ശരിക്ക് ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ആ കുഞ്ഞിനെ ഏറ്റുവാങ്ങുന്ന തരത്തിൽ പ്രായവ്യത്യാസം ഉണ്ട് ആ ഇത്താത്തക്കും കുഞ്ഞനുജനും തമ്മിൽ. എന്നാലും ലേബർറൂമിന് പുറത്ത് അവൾ കാത്തിരിക്കുകയാണ്.

തന്റെ സഹോദരൻ അല്ലെങ്കിൽ സഹോദരി ആരായിരുന്നാലും സ്വീകരിക്കാനായി. ഏറെ സന്തോഷത്തോടുകൂടി അത്രമേൽ ആകാംക്ഷയോടെ തന്റെ കൂടെപ്പിറപ്പിനായി അവൾ കാത്തിരിക്കുകയാണ്. അങ്ങനെ അവസാനം നിമിഷം ആ സന്തോഷം അവളിലേക്ക് വന്നെത്തി. അവളുടെ ഉമ്മ ഒരു കുഞ്ഞിനെ ജന്മം നൽകിയിരിക്കുന്നു. അവളുടെ കൂടെ വന്നു ചേർന്നിരിക്കുന്നത് ഒരു സഹോദരൻ തന്നെയാണ്. അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രമേൽ സന്തോഷത്തോടുകൂടി അവൾ അവളുടെ കുഞ്ഞനുജനെ കൈകളിൽ ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.