വിദേശത്ത് വേറെ ഭാര്യയും മകളും ഉണ്ടായിരുന്നിട്ട് പോലും നാട്ടിലുള്ള പെണ്ണിനെ ചതിച്ചവൻ…

എന്റെ അനിയൻ ഒരു വീഡിയോ എനിക്ക് അയച്ചു തന്നു. അത് കണ്ടതും വല്ലാതെ നടുങ്ങിപ്പോയി ഞാൻ. എന്താണ് സംഭവിക്കുന്നത് ചുറ്റിലും എന്ന് അറിയാനായി എനിക്ക് കുറച്ചു സമയം വേണ്ടിവന്നു. കയ്യിലിരുന്ന് പാല് കുടിച്ച് ഉറങ്ങിയിരുന്ന മകളെ അറിയാതെ നെഞ്ചോട് ചേർത്ത് ഇറുക്കി പോയി. അവൾ വേദന കൊണ്ട് പിടഞ്ഞു. അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. അപ്പോൾ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു. അങ്ങനെ അവനോട് നീ അയച്ച വീഡിയോസ്.

   

സത്യമാണോ എന്നും അയാൾ അവിടെ ഉണ്ടോ എന്നും ചോദിച്ചു. എത്ര പെട്ടെന്നാണ് എന്റെ പൊന്നിക്ക എനിക്ക് അയാൾ ആയി മാറിയത്. അവൻ പറഞ്ഞു ഇവിടെ തന്നെയുണ്ട് എന്ന്. അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു അയാളെ കാണിച്ചുതന്നു. അതാ ഫൈസൽ തന്നെ എനിക്ക് ആളു മാറിയിട്ട് ഒന്നുമില്ല. അയാളോടൊപ്പം പർദ്ദ ധരിച്ച് ഒരു സ്ത്രീയും അയാളുടെ കയ്യിൽ ഒരു കുഞ്ഞുമുണ്ട്. എന്റെ മോളുടെ ഏകദേശം പ്രായം തന്നെ വരും.

എനിക്ക് ഒട്ടും സഹിക്കാനായി സാധിച്ചില്ല. വിദേശത്ത് ഒരു സ്ത്രീയെയും നാട്ടിൽ എന്നെയും ഒരുപോലെ ചതിച്ച ആളാണ് അയാൾ. ഞാൻ അനിയനോട് ഗ്രൂപ്പ് കോളിൽ വരാനായി പറഞ്ഞു. അങ്ങനെ ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുമിച്ച് സംസാരിക്കാനായി വിവാഹം കഴിഞ്ഞ സമയത്ത് ഉണ്ടാക്കിയതായിരുന്നു ഈ ഗ്രൂപ്പ്. എന്നാൽ പിന്നീട് ഓരോരുത്തരുടെയും തിരക്കുകൾ കാരണം ആരും ആ ഗ്രൂപ്പിലേക്ക് വിളിക്കാറില്ല.

എന്നാൽ അന്ന് ആ ഗ്രൂപ്പിൽ കോൾ വന്നപ്പോൾ അൽപ്പം വൈകിയാണെങ്കിലും ഫൈസലിക്കാ എടുത്തു. അയാളോടൊപ്പം ആരും ഉണ്ടായിരുന്നില്ല. എന്റെ സഹോദരനും വിദേശത്തു തന്നെയായിരുന്നു. അവൻ ജിദ്ദയിലേക്ക് പോയപ്പോൾ കണ്ടതാണ് ഈ രംഗം. ഉടൻതന്നെ എന്നെ അറിയിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.