വിവാഹം കഴിച്ച് ഡിവോഴ്സ് ആയ മുൻ ഭാര്യക്കൊപ്പം ഒളിച്ചോടിപ്പോയ ഭർത്താവ്…

കൂട്ടുകാരൻ ഹബീബിന്റെ സഹോദരന്റെ വിവാഹ ദിവസം വിവാഹ പന്തലിൽ വെച്ചിട്ടായിരുന്നു പണ്ട് കണ്ടുമറന്ന ആ മുഖം വീണ്ടും ഞാൻ കണ്ടത്. അവൾ ഇപ്പോഴും ഏറെ സുന്ദരിയായിരിക്കുന്നു. അവൾ കൂടുതൽ സുന്ദരിയായതാണോ അതോ പിങ്ക് നിറത്തിലുള്ള സാരിയിൽ വെളുത്ത പെണ്ണ് അതിലേറെ സുന്ദരിയായതാണോ എന്ന് പറയാൻ കഴിയില്ല. മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകൾ ഒന്നുകൂടി അവളുടെ സൗന്ദര്യം വർദ്ധിപ്പിച്ചു.

   

പണ്ടത്തെ ഓർമ്മകൾ മനസ്സിലേക്ക് മിന്നി മറയുന്നതിന് മുൻപ് തന്നെ അവളിൽ നിന്ന് നോട്ടം പിൻവലിക്കാൻ ശ്രമിച്ചു എങ്കിലും ഞാൻ നോക്കുന്നത് അവൾ കണ്ടു. എന്റെ പാച്ചു എന്ന് വിളിക്കുന്ന ഫസീല. അവളെ കണ്ടില്ലെന്ന് നടിക്കാനായി പുറകിൽ കസേരയിൽ പെട്ടെന്ന് കയറിയിരുന്നു. അപ്പോഴയിരുന്നു മൂട്ടിൽ ഒരു തണുപ്പ് തട്ടിയത്. എന്താണെന്ന് അറിയാൻ എഴുന്നേറ്റ് നോക്കിയപ്പോൾ ഏതോ കുട്ടി കൊണ്ടുവന്ന് വെച്ച് ജ്യൂസ് ക്ലാസിന് മുകളിലായിരുന്നു കയറിയിരുന്നത്.

അവിടെനിന്ന് ചാടി എഴുന്നേറ്റ പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്തു തുടയ്ക്കുന്നതിനിടെ ഒരു കുഞ്ഞു മാലാഖ കുട്ടി ഓടിവന്നു. പഞ്ഞി തൂവലുകൾ പോലുള്ള വിടർന്ന അവളുടെ ഉടുപ്പും മനോഹരമായി അവളുടെ കണ്ണുകളും കാണാൻ ഏറെ ഭംഗിയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ഏറെ ഓമനത്തം തോന്നിക്കുന്ന ആ കുഞ്ഞിനെ കണ്ടു. എന്താടി എന്ന് ചോദിച്ചപ്പോൾ അവൾ പറയുകയുണ്ടായി.

നാണമില്ലേ കൊച്ചുകുട്ടികളെ പോലെ നിക്കറിൽ അപ്പിയിട്ടു നടക്കാൻ എന്ന് അപ്പിയിട്ടത് അന്റെ ബാപ്പയാണെന്ന് പറയാൻ തോന്നിയെങ്കിലും കൊച്ചു കുഞ്ഞല്ലേ എന്ന് കരുതി അവിടെ നിന്നു തുടച്ചു മാറ്റാൻ ശ്രമിച്ച എങ്കിലും തുടച്ചു മാറ്റാനായി കഴിഞ്ഞില്ല. അപ്പോഴേക്കും അവൾ അത് കണ്ടോ എന്ന് നോക്കിയപ്പോൾ ശബ്ദമുണ്ടാക്കാതെ ചിരി അടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു അവൾ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.