മാതാപിതാക്കൾക്ക് വഴികാട്ടിയായി ഒരു കൊച്ചുമകൾ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ…

സാധാരണയായി മാതാപിതാക്കളെയാണ് മക്കളുടെ വഴികാട്ടികളായി വിശേഷിപ്പിക്കാറ്. തങ്ങളുടെ മക്കൾക്ക് നേർവഴി പകർന്നു നൽകുന്നത് മാതാപിതാക്കളുടെ കടമയാണ്. അതുകൊണ്ട് തങ്ങളുടെ മക്കൾ എത്ര ചെറുതാണെങ്കിലും എത്ര വലുത് ആണെങ്കിലും ഓരോ മാതാപിതാക്കളും അവനവൻറെ മക്കൾക്ക് നേർവഴി പകർന്നു നൽകുന്നു. അങ്ങനെ അവരെ നല്ല ജീവിതത്തിലേക്ക് മുന്നോട്ടു നയിക്കുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലായിരിക്കുന്നതും ചർച്ചാവിഷയം.

   

ആയിരിക്കുന്നതുമായ ഒരു ദൃശ്യം ഇങ്ങനെയാണ്. ഒരു കൊച്ചു കുഞ്ഞിനെ അവളെ കണ്ടാൽ അറിയാം അവൾക്ക് മൂന്നോ നാലോ വയസ്സ് മാത്രമാണ് പ്രായം വരുക എന്ന്. അവൾ തൻറെ അന്ധരായ അച്ഛനെയും അമ്മയെയും നേർവഴിക്ക് നയിച്ചുകൊണ്ടു പോവുകയാണ്. ആ കുഞ്ഞിന് മാത്രമേ അവരിൽ കാഴ്ചയുള്ളൂ. അതുകൊണ്ടുതന്നെ ആ കുഞ്ഞിൻറെ ശരീരത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഷോളിൽ പിടിച്ചുകൊണ്ടാണ് അവളുടെ അമ്മ നടക്കുന്നത്.

അമ്മയുടെ ഷോൾഡറിൽ പിടിച്ചു കൊണ്ടാണ് അച്ഛൻ നടക്കുന്നത്. ഇവർ എങ്ങോട്ടാണ് പോകുന്നത് എന്നും ഇവിടെയുള്ളവരാണ് എന്നും ആ കുടുംബത്തിന് എന്താണ് സംഭവിച്ചത് എന്നൊന്നും ആർക്കും വ്യക്തമല്ല. ഈ ചിത്രം ആരാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും അറിയില്ല. എന്നിരുന്നാലും ഒരു കാര്യം മനസ്സിലാക്കാവുന്നതാണ്. ആ കുടുംബം ഭിക്ഷ യാചിച്ചു കൊണ്ടാണ് അവരുടെ ഉപജീവനം കഴിച്ചിരിക്കുന്നത് എന്ന്. ആ കുഞ്ഞിനെ വഴി അല്പം പിഴച്ചു പോയാൽ ആ കുടുംബം മൊത്തത്തിൽ അപകടത്തിൽ ചെന്നു പെട്ടേക്കാം.

ഏറെ തിരക്കുള്ള ഒരു വഴിയിലൂടെയാണ് മൂവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആ കുഞ്ഞ് വഴിയുടെ ഓരം ചേർന്ന് വളരെ സാവകാശത്തിൽ തന്റെ വയ്യാത്ത മാതാപിതാക്കളെയും മുന്നോട്ട് നയിച്ചുകൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആ അമ്മയുടെ കയ്യിൽ ഒരു വടിയും ഭിക്ഷ യാചിക്കുന്നതിനുള്ള ഒരു പാത്രവും ചിത്രത്തിൽ കാണാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.