കുട്ടിയെ ഉപദ്രവിച്ച വേലക്കാരിയെ വീട്ടിൽ നിന്നും പുറത്താക്കാൻ ഒരു നായ ചെയ്തത്

നമ്മുടെ വീട്ടിൽ ഒരു നായയുണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിലെ ഒരംഗമായി മാറും. നമ്മുടെ പ്രശ്നങ്ങൾ അവരുടെയും പ്രശ്നമായി മാറും. അങ്ങനെയൊരു സംഭവമാണ് ഇത്. ബെഞ്ചമിൻ ഹോപ്പ് എന്ന ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർ ഇരുപത് വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തുന്നു.

   

കാര്യങ്ങളെല്ലാം നല്ല രീതിക്കാണ് പോകുന്നത് എന്ന് അവർ വിശ്വസിച്ചു. ജോലിക്ക് പോയി വൈകുന്നേരം തിരിച്ചെത്തുമ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരിയെ ആണ് അവർ കാണുന്നത്. അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകുന്നു എന്നാണ് അവർ വിചാരിച്ചത്. പക്ഷേ പെട്ടെന്നാണ് അവർ അത് ശ്രദ്ധിച്ചത്. അവരുടെ വീട്ടിലെ നായ എന്തൊക്കെയോ തങ്ങളോട് പറയാൻ ശ്രമിക്കുന്നുണ്ട്.

തങ്ങളുടെ കുഞ്ഞിന്റെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ നായ ഇടയ്ക്ക് കയറി നിന്ന് വേലക്കാരിയെ നോക്കി കുരയ്ക്കുന്നു. വേലക്കാരിയോടുള്ള പെരുമാറ്റത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ അവർ ഫോണിൽ റെക്കോർഡിങ് ഓണാക്കി സോഫയിൽ വെച്ച് ജോലിക്ക് പോയി. തിരിച്ചുവന്ന് റെക്കോർഡ് കേട്ട് അവർ ഞെട്ടി. കുട്ടി ദിവസം മുഴുവനും കരച്ചിലാണ്.

വേലക്കാരി കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് അടിക്കുന്ന ശബ്ദവും കേൾക്കാം. അപ്പോഴെല്ലാം നായ കുരച്ചുകൊണ്ട് കുട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും റെക്കോർഡിംഗിൽ കേൾക്കാം. അവർ ഉടനെ പോലീസിനെ വിളിച്ചു. വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും നായയെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് വീഡിയോ കാണുക.