വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് അടുത്ത വീട്ടിലെ വൃദ്ധനോട് ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ശ്യാം ഒരു ഓട്ടോ ഡ്രൈവർ ആണ്. അവൻ സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിൽ വന്ന് ഓട്ടോ ഓടിക്കുകയാണ്. അന്ന് ഒരു ഞായറാഴ്ച ദിവസമായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ശ്യാം പതിവിലും നേരം വൈകിയാണ് എഴുന്നേൽക്കാറ്. അങ്ങനെ വളരെ സമയം അറിയാതെ തന്നെ ഉറങ്ങിപ്പോയി. പെട്ടെന്ന് പുറത്തുനിന്ന് ആരുടെയോ വിളി കേട്ടാണ് ശ്യാം കണ്ണുകൾ തുറന്നത്. ഇതിപ്പോ ആരാണാവോ തന്നെ ശല്യം ചെയ്യാൻ ഈ രാവിലെ തന്നെ വന്നിരിക്കുന്നത്.

   

എന്ന് ശ്യാം ഓർത്തു. മനോഹരേട്ടന്റെ ശബ്ദമാണെന്ന് ശ്യാമിന് മനസ്സിലായി. അവൻ പുറത്തേക്കു വന്നപ്പോൾ മനോഹറേട്ടൻ പറഞ്ഞു. എനിക്കൊരു യാത്ര പോകാനുണ്ട്. ബസ് കാത്തു നിന്നിട്ട് കിട്ടിയില്ല. നിന്നെ ശല്യം ചെയ്യേണ്ട എന്ന് കരുതി മറ്റ് പല വണ്ടികളും തിരഞ്ഞെങ്കിലും ഇന്ന് ഞായറാഴ്ചയായതിനാൽ കിട്ടിയില്ല. നിനക്ക് എന്നോടൊപ്പം ഒരു ഓട്ടം പോകാൻ വരാൻ കഴിയുമോ എന്ന് അറിയാനാണ് ഞാൻ വന്നത് എന്ന് ആ വൃദ്ധൻ ശ്യാമിനോട് പറഞ്ഞു.

ശ്യാമിനെ മനോഹരേട്ടനെ അറിയാം. അവൻറെ അടുത്ത വീട്ടിലാണ് താമസം. ആള് തനിച്ചാണ് താമസിക്കുന്നത്. അടുത്തുള്ള ഏതോ കടയിൽ സെക്യൂരിറ്റിയായി രാത്രികാലങ്ങളിൽ ജോലിക്ക് പോവുകയാണ് പതിവ്. അദ്ദേഹത്തിൻറെ വീട്ടിൽ അദ്ദേഹം തനിച്ചായിരുന്നു. എന്നും രാവിലെ ഉണർന്ന് അദ്ദേഹത്തിന് വേണ്ടെന്ന ആഹാരം എല്ലാം പാചകം ചെയ്തു അതൊരു പ്ലാസ്റ്റിക് കവറിൽ ആക്കി അദ്ദേഹം ജോലിക്ക് പോകുമായിരുന്നു.

എന്നാൽ പുറത്ത് ആരോടും അദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ടില്ല. ഇടയ്ക്കിടെ അദ്ദേഹത്തിൻറെ വീട്ടിൽ ഒരു പെൺകുട്ടി വരുമായിരുന്നു. ആ കുട്ടി വരുന്ന ദിവസങ്ങളിൽ മാത്രമാണ് മനോഹരേട്ടൻ ലീവ് എടുത്ത് വീട്ടിൽ ഉണ്ടാകാറ്. അന്ന് അദ്ദേഹത്തിൻറെ ശബ്ദം പുറത്തേക്ക് കേൾക്കാൻ കഴിയുമായിരുന്നു. അല്ലെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന ആരോട് സംസാരിക്കാനാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.