ഈ വയസ്സാംകാലത്ത് ഈ കിളവനെ ഇത് എന്തിന്റെ കേടാണ് എന്ന് നാട്ടുകാരുടെ അടക്കം പറച്ചിൽ രമേശൻ കേട്ടില്ലന്ന് നടിച്ചു. 60 വയസ്സായ രമേശൻ ഇപ്പോൾ ഒരു രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്. വധു സീത അവൾക്ക് 40 വയസ്സായി. അവളും ഒരിക്കൽ വിവാഹം ചെയ്തതാണ്. എന്നാൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ വീട്ടിലേക്ക് തിരിച്ചുവന്ന അവളെ സഹോദരങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
എന്നാൽ അമ്മ ജീവിച്ചിരിക്കുന്നതുവരെ സീതയ്ക്ക് ആ വീട്ടിൽ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ അമ്മയുടെ മരണശേഷം സഹോദരന്റെ ഭാര്യയായി ആ വീടിന്റെ ഭരണം ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് അവർക്ക് താൻ ഒരു ബാധ്യതയാണ് എന്ന് അവൾക്ക് തന്നെ തോന്നിത്തുടങ്ങി. പിന്നീട് ഒരു വിവാഹത്തിന് അവൾ തയ്യാറെടുക്കുകയായിരുന്നു. രമേശന്റെ കാര്യവും മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾക്ക് നാലും ആറും പ്രായമായിരുന്നു ഉണ്ടായിരുന്നത്.
അമ്മ മരിച്ച മക്കൾക്ക് രണ്ടാമത് ഒരു അമ്മയെ കൊണ്ടുവന്നാൽ അവർക്ക് അതൊരു ബുദ്ധിമുട്ടായിക്കുമോ എന്ന് ഭയന്ന് അയാൾ രണ്ടാമത് ഒന്നു കൂടി കെട്ടിയില്ല. തന്റെ മക്കളെ വളർത്തി വലുതാക്കാൻ അയാൾ വളരെയധികം കഷ്ടപ്പെട്ടു. അവരെ ഒരു നല്ല നിലയിൽ എത്തിക്കുന്നത് വരെ അദ്ദേഹം വിശ്രമമില്ലാതെ പണിയെടുത്തു. അവർക്ക് നല്ല ഭർത്താക്കന്മാരെ കണ്ടെത്തി കൊടുത്തു.
അങ്ങനെ അവർ ഭർത്താക്കന്മാരോടൊപ്പം വിദേശത്തേക്ക് പോകുമ്പോൾ തങ്ങളുടെ അച്ഛൻ ഒറ്റയ്ക്കായി പോയേക്കുമോ എന്ന് അവർ ഭയന്നു. അതുകൊണ്ടുതന്നെ താഴെയുള്ള മകളുടെ ബന്ധത്തിൽ നിന്ന് ഒരു രണ്ടാം വിവാഹക്കാരിയെ വിവാഹം ചെയ്യാനായി അവൾ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ എതിർപ്പ് പതുക്കെ കുറഞ്ഞു വന്നപ്പോൾ അവർ ആ വിവാഹ ആലോചനയും ആയി മുന്നോട്ടുപോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.