ജാതക ദോഷമുള്ള പെണ്ണ് 55 വയസ്സുള്ള വൃദ്ധനെ വിവാഹം കഴിച്ചത് എന്തിനെന്നറിയേണ്ടേ…

55 വയസ്സുള്ള മദനനും 35 വയസ്സുള്ള രേഖയ്ക്കും ഇന്ന് വിവാഹമാണ്. മദനന്റെ മൂന്നാം വിവാഹമാണ് ഇത്. അതുകൊണ്ടുതന്നെ നാട്ടുകാരെല്ലാം പറഞ്ഞു ചിരിക്കാൻ തുടങ്ങി. ഈ പെണ്ണിന് എന്തിന്റെ കേടാണ്. ഈ വൃദ്ധനെ മാത്രമേ ഇവൾക്ക് കെട്ടാൻ കിട്ടിയുള്ളൂ. ജാതകദോഷം ഉണ്ടെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യണം. മാത്രമല്ല അയാൾ രണ്ട് കെട്ടിയെങ്കിലും കുട്ടികളില്ല.

   

പിന്നെ എന്ത് കണ്ടിട്ടാണ് ഇവൾ ഇയാളെ കെട്ടുന്നത്. അയാളുടെ കയ്യിലെ പണം കണ്ടിട്ട് ആവും ചിലപ്പോൾ അവൾ കെട്ടുന്നത് എന്നെല്ലാം രീതിയിലുള്ള സംസാരം പരക്കെ പന്തലിൽ നീണ്ടുനിന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന മദനൻ രണ്ട് കെട്ടിയിരുന്നു. മുൻപ് ആദ്യത്തെ ഭാര്യയുടെ കൂടെ പത്ത് വർഷമാണ് മദനൻ ജീവിച്ചത്. അർബുദത്തെ തുടർന്ന് അവൾ മരിക്കുകയുണ്ടായി. അതിനുശേഷം കെട്ടിയ പെണ്ണ് ആറു വർഷമായപ്പോൾ വൃക്കരോഗം വന്ന് മരണപ്പെട്ടു. അതിനുശേഷം ആണ് മൂന്നാമത്തെ പെണ്ണായി രേഖ അദ്ദേഹത്തിൻറെ ജീവിതത്തിൽ വരുന്നത്.

ഒരു നല്ല പെൺകുട്ടിയുണ്ട് എന്ന് ബ്രോക്കർ വീട്ടിൽ പറഞ്ഞപ്പോൾ അതൊരിക്കലും നടക്കുകയില്ല എന്ന് കരുതിയാണ് മദനൻ പെണ്ണുകാണാനായി രേഖയുടെ വീട്ടിലേക്ക് എത്തിയത്. എന്തുകൊണ്ടാണ് ഇത്രയും കാലം വിവാഹം കഴിക്കാതെ ഇരുന്നത് എന്ന് രേഖയോട് അദ്ദേഹം ചോദിക്കുകയുണ്ടായി. അവളുടെ ജാതകത്തിൽ ഭർത്താവ് വാഴില്ലെന്നും ദീർഘസുമംഗലിയായിരിക്കാൻ അവൾക്ക് സാധിക്കുകയില്ലെന്നും.

കേട്ടപ്പോൾ ഏതൊക്കെ ആദർശങ്ങൾ പറഞ്ഞ വ്യക്തികൾ ആണെങ്കിലും വിവാഹം വേണ്ടെന്ന് വെച്ച് പേടിച്ചോടുകയായിരുന്നു എന്ന് അവൾ മറുപടി പറഞ്ഞു. എന്നാൽ തൻറെ രണ്ട് ഭാര്യമാരും മുൻപ് മരിച്ചതുകൊണ്ട് എനിക്ക് ജാതകത്തിൽ യാതൊരു വിശ്വാസവും ഇല്ല എന്നായിരുന്നു മദനന്റെ മറുപടി. അതുകൊണ്ട് തന്നെ രേഖയെ വിവാഹം കഴിക്കാൻ ഇഷ്ടമായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.