500 സ്ക്വയർ ഫീറ്റിൽ ഒരു പൊളി ബഡ്ജറ്റ് വീട്…

ഏതു സാധാരണക്കാരനും നിർമ്മിക്കാൻ സാധിക്കുന്ന വീട്. അതു കുറഞ്ഞചെലവിൽ നിർമ്മിക്കാൻ സാധിക്കും എങ്കിൽ അത്രയും നല്ലത്. എന്തെല്ലാം ചിലവുകൾ കുറയ്ക്കാം. വീട്ടിൽ എത്രമാത്രം സൗകര്യമുണ്ട്. ഈ സൗകര്യത്തിലും വീടിന്റെ മോഡി മറ്റുള്ളവരെ ആകർഷിക്കുന്നുണ്ടോ ഇതെല്ലാം തന്നെ എല്ലാവരും നോക്കുന്ന കാര്യങ്ങളാണ്.

ഇതെല്ലാം ഒത്തിണങ്ങിയ ഒരു വീട് എന്ന വേണം ഇതിനെ വിശേഷിപ്പിക്കാൻ. കോഴിക്കോട് ബാലുശ്ശേരി അടുത്താണ് വീട് സ്ഥിതി ചെയ്യുന്നത്. എന്നാൽ ചെറിയ വീട് ആണെങ്കിലും അതിന്റെ മനോഹാരിതയോടെ കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഒരു ബഡ്ജറ്റ് വീടിന്റെ മാതൃക കൂടിയാണ് ഇത്.

500 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. ബോക്സ് ടൈപ്പ് കണ്ടംബറി സ്റ്റൈൽ ആണ് എലിവേഷൻ നൽകിയിരിക്കുന്നത്. ഫ്ലൂറ സെന്റ് നിറങ്ങളും സിറ്റൗട്ടിലെ വെളുത്ത ടൈലും എല്ലാം ഈ വീടിന് ഏറെ മനോഹാരിത നൽകുന്നു. ചെറിയ സിറ്റൗട്ട് ആണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും അത് അതിന്റെ മനോഹാരിതയിൽ പൂർത്തിയാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

സിറ്റൗട്ടിൽ അതിഥികൾക്ക് ഇരിക്കാൻ ഒരു ബെഞ്ച് ആണ് ഇട്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് പലരുടെയും സ്വപ്നങ്ങളിൽ ഉണ്ടാവുക ഇത്തരത്തിൽ ഒരു ചെറിയ വീട് ആയിരിക്കും. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് നീളമുള്ള ഒരു സ്വീകരണമുറിയിലേക്ക് ആണ്. ഡൈനിങ് ലിവിങ് റൂം ആയാണ് ഇത് ഉപയോഗിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.