അഞ്ചു ലക്ഷത്തിന് സുന്ദരമായ വീട് നിർമിക്കാം… കുറഞ്ഞ ചെലവിൽ…

ഒരു ചെറിയ ഭവനം എങ്കിലും നിർമ്മിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. വീട് നിർമ്മിക്കണമെന്നും എന്നാൽ അത് ആരും കൊതിക്കുന്ന തരത്തിലായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും.

എന്നാൽ പലപ്പോഴും അതിന് കഴിയാതെ വരാറുണ്ട്. എന്തെല്ലാം കണക്കു കൂട്ടിയാലും നമ്മൾ ചിന്തിക്കുന്നതിന് മുകളിൽ ആയിരിക്കും ബഡ്ജറ്റ്. ഇവിടെ ഏതൊരു സാധാരണക്കാരനും നിർമ്മിക്കാൻ സാധിക്കുന്ന അടിപൊളി വീടിന്റെ പ്ലാൻ ആണ് കാണാൻ കഴിയുക. 5,60,000 രൂപയ്ക്ക് 452 സ്ക്വയർ ഫീറ്റിൽ 2 സെന്റ്ൽ നിർമ്മിച്ചിട്ടുള്ള വളരെ.

ചെറിയ മനോഹരമായ വീടാണ് ഇവിടെ കാണാൻ കഴിയുക. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ 2 ബെഡ്റൂമുകളോടുകൂടി നിർമ്മിച്ചിരിക്കുന്ന വീടാണ് ഇത്. വളരെ മോഡേൺ രീതിയിലുള്ള എലിവേഷൻ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്.

മെയിൻ ഡോർ കടന്നുചെല്ലുമ്പോൾ എത്തുന്നത് ഒരു വലിയ ഹാളിലേക്കാണ്. രണ്ടു ബെഡ്റൂമും ഒരു കോമൺ ബാത്ത് റൂം ഒരു കിച്ചൻ വർക്ക് ഏരിയ എന്നിവയാണ് നൽകിയിരിക്കുന്നത്. ഡൈനിങ് വിത്ത് ലിവിങ് ആയാണ് ഹാൾ തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.