നമ്മുടെ ജീവിതാവസാനം കാണിച്ചുതരുന്ന 12 ലക്ഷണങ്ങൾ ഏതെല്ലാം എന്ന് നിങ്ങൾക്ക് അറിയേണ്ടേ…

ഒരു നാണയത്തിന് ഇരുവശങ്ങൾ ഉണ്ടെന്ന് പറയുന്നതുപോലെയാണ് ഓരോ വ്യക്തിയുടെയും ജീവിതത്തിൻറെ ഇരുപുറങ്ങളാണ് ജനനവും മരണവും. ഒരു വ്യക്തി ജനിച്ചാൽ എന്നായാലും ഒരു ദിവസം മരിക്കേണ്ടതു തന്നെയാണ്. ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ചവരും ദുഃഖം അനുഭവിച്ചവരും അവസാനം മരണത്തിൽ ചെന്നാണ് കലാശിക്കുന്നത്. ചില വ്യക്തികൾക്ക് എല്ലാം മരണം എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. മരണത്തിനു മുൻപായി ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

   

ശിവപുരാണത്തിൽ മരണ ലക്ഷണങ്ങളെ പറ്റി വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഒരു ദിവസം പാർവതി ദേവി ശിവനോട് ചോദിക്കുന്നുണ്ട് മരണത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന്. പാർവതി ദേവിക്ക് ശിവഭഗവാൻ നൽകുന്ന മറുപടികളാണ് ഈ ലക്ഷണങ്ങളായി കാണിക്കുന്നത്. നാസി ചക്രം ക്ഷയിക്കുന്നത് മരണത്തിൻറെ ലക്ഷണമാണ്. മരിക്കുന്നതിന് ആറുമാസം മുൻപായിട്ടാണ് ഇത് സംഭവിക്കുന്നത്. അതുപോലെതന്നെ ആറുമാസം മുൻപായി മരണപ്പെടാൻ പോകുന്ന വ്യക്തി മരണപ്പെട്ട അദ്ദേഹത്തിൻറെ പിതൃക്കളെ സ്വപ്നം കാണുന്നത് മരണം അടുക്കാറായി എന്നതിന് സൂചിപ്പിക്കുന്നു.

കൂടാതെ ആ വ്യക്തി സ്വപ്നത്തിൽ യമ കിങ്കരന്മാരെ കാണുന്നതും മരണം അടുക്കാറായതിന്റെ സൂചനയാണ്. ശരീരം മഞ്ഞയും വെള്ളയും ചുവപ്പും നിറത്തിൽ കാണപ്പെടുന്നതും ഒരു ലക്ഷണമാണ്. കൂടാതെ ഈ മരണപ്പെടാൻ പോകുന്ന വ്യക്തിയുടെ പ്രതിബിംബം വെള്ളത്തിലും എണ്ണയിലും ഒന്നും കാണാതെ വരുന്നതും ഒരു ലക്ഷണമാണ്. അദ്ദേഹത്തിൻറെ നിഴൽ മങ്ങിപ്പോകുന്നതും ഒരു ലക്ഷണമായി കണക്കാക്കാം. ഇടത്തെ കൈയുടെ അസാധാരണമായ ചലനം മരണത്തെ സൂചിപ്പിക്കുന്ന ഒന്നാണ്.

മൂക്ക്, ചെവി, നാക്ക് എന്നിവയെല്ലാം കല്ല് പോലെ ആയിരിക്കുന്നതും മരണം അടുക്കാറായതിന്റെ സൂചനയാണ്. പ്രകാശം പ്രതിഫലിപ്പിക്കുന്ന സൂര്യചന്ദ്രന്മാരുടെ വെട്ടം പോലും വളരെ കുറഞ്ഞ തോതിൽ കാണുന്നത് മരണത്തിന്റെ ഒരു ലക്ഷണമാണ്. കൂടാതെ ദുർഗന്ധം വമിക്കുന്നതും ആ ദുർഗന്ധം മരണപ്പെടാൻ പോകുന്ന വ്യക്തിക്ക് തന്നെ അനുഭവപ്പെടുന്നതും ഒരു മരണത്തിൻറെ ലക്ഷണമാണ്. ചന്ദ്രന് മുറിഞ്ഞതായി കാണുന്നതും മരണത്തിൻറെ ഒരു ലക്ഷണമായി കണക്കാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.