ജ്യോതിഷത്തിനും വാസ്തുവിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഇന്നത്തെ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ കന്നിമൂലയ്ക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്ന് നാം ഒന്ന് ചിന്തിച്ചു നോക്കേണ്ട കാര്യം തന്നെയാണ്. കാരണം കന്നിമൂലയ്ക്ക് പറയുന്നത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് ഇവിടെ അഭിപ്രായപ്പെടുന്നത്.
കന്നിമൂലയിൽ കിണറുപാടില്ല കുഴി പാടില്ല ആഴം പാടില്ല എന്നെല്ലാം പറയാറുണ്ട്. അതുകൂടാതെ തന്നെ പലതരത്തിലുള്ള ചെടികൾ അവിടെ വെക്കാൻ പാടില്ല ഈ തരത്തിലുള്ള ചെടികളാണ് അവിടെ വെക്കേണ്ടത് നെഗറ്റീവ് എനർജി ഉണ്ടാകും ആ ഭാഗത്ത് ഇത്തരത്തിലുള്ള റൂമുകൾ ആണ് വേണ്ടത് എന്നെല്ലാം പറയാറുണ്ട്. അപ്പോൾ നമുക്ക് തോന്നുന്ന ഒരു കാര്യമാണ് ഒരു സെന്റില്‍ വീട് വയ്ക്കുന്നവർ ഇത്തരത്തിൽ വാസ്തുവും ദോഷവും കന്നിമൂലയും മുഴുവൻ നോക്കുകയാണെങ്കിൽ.
അവർക്ക് ഒരിക്കലും വീട് വയ്ക്കാൻ സാധിക്കില്ല എന്നത്. അതുകൊണ്ട് തന്നെ നാം അതൊന്നും നോക്കേണ്ടതില്ല എന്നാണ് അഭിപ്രായം. എന്നാൽ പുളിമരം കന്നിമൂലയിൽ വയ്ക്കാൻ പാടില്ല എന്ന് പറയാറുണ്ട്. ഇതിന് കാരണം എന്താണ്. പുളിമരം കന്നിമൂലയിൽ എന്നല്ല വീടിന്റെ യാതൊരു മൂലയിലും വെക്കാൻ പാടില്ലാത്ത മരമാണ്. ഇതിനു കാരണം ഇതിന്റെ വാസ്തുപരമായ ദോഷമല്ല മറിച്ച് മറ്റു മരങ്ങളെക്കാൾ പുളിമരം വ്യത്യസ്തമാണ്. ഇതിനു കാരണം പുളിമരത്തിന്റെ വേര് ചുറ്റുപാടിലും പടർന്നാണ് വളരുന്നത്.
എന്നാൽ മറ്റു മരങ്ങൾക്ക് ആകട്ടെ വേരുകൾ കീഴ്പ്പോട്ടാണ് വളരുന്നത്. അതുകൊണ്ടുതന്നെ പുളിമരത്തിന്റെ വേര് തറക്കെ വിള്ളലുകൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ കന്നിമൂലയിൽ എന്നല്ല ഒരു മൂലയിലും പുളിമരം വയ്ക്കരുത് എന്ന് പറയുന്നത്. അതുപോലെ തന്നെ കിണർ കന്നിമൂലയിൽ പാടില്ല എന്ന് പറയാറുണ്ട്. കിണർ കന്നിമൂലയിൽ വരുന്നതുകൊണ്ട് ദോഷങ്ങൾ ഒന്നുമില്ല. വടക്കു കിഴക്ക് ഏറെ ഉത്തമം എന്നാണ്പറയുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.