വളരെ പെട്ടെന്നാണ് വലിയ മഴ ഉണ്ടായത്. മഴക്കൊപ്പം റോഡിൽ വെള്ളം നിറയുകയും ചെയ്തു. അനേകം പേരുടെ ജീവനെ തന്നെ അത് ഭീഷണിയായി തീരുകയും ചെയ്തു. അത്രയധികം വെള്ളം ഉണ്ടായിരുന്നോ? വെള്ളത്തിനെ ഇത്രയേറെ ശക്തിയുണ്ട് എന്ന് ആളുകൾ മനസ്സിലാക്കിയത് ഈ വെള്ളക്കെട്ട് കണ്ടപ്പോഴാണ്. അങ്ങനെ ആ വെള്ളക്കെട്ടിലൂടെ ഒരു കാർ വരുകയാണ്. ആ കാറിനകത്ത് ഉണ്ടായിരുന്നവർ വെള്ളത്തിലൂടെ കടന്നുപോകാൻ സാധിക്കും എന്ന് കരുതി.
എന്നാൽ വെള്ളത്തിന്റെ ശക്തി അവർക്ക് പ്രവചിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ ആ വെള്ളം കാറിനെ വല്ലാതെ ഉലക്കുകയായിരുന്നു. മുന്നോട്ടുപോകാൻ കഴിയാത്ത രീതിയിൽ വെള്ളത്തിൽ മുങ്ങി പോവുകയും ചെയ്തു. തങ്ങളുടെ ജീവൻ തന്നെ ഇനി നഷ്ടപ്പെട്ടേക്കുമെന്ന് അവർക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ആ കാറിൽ നിന്ന് രക്ഷപ്പെടണമെന്ന് അവർ തീരുമാനിച്ചു. പക്ഷേ അവരുടെ പരിശ്രമങ്ങൾ കൊണ്ട് ഒന്നും കാറിനെ വെള്ളത്തിൽ നിന്ന് കയറ്റാനായി സാധിച്ചില്ല.
അടുത്ത് നിന്നിരുന്നവരെല്ലാം അവർക്ക് ഉപദേശങ്ങൾ കൊടുക്കുന്നുണ്ട് എങ്കിലും അവർക്ക് വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനായി സാധിച്ചില്ല. വളരെ പെട്ടെന്ന് തന്നെ അവർ കാറിനെ മുകളിൽ കയറി നിലയുറപ്പിച്ചു. അവരെ രക്ഷിക്കാൻ ആരും മുന്നോട്ടു പോകും എന്ന് അവസ്ഥയിലായി. പോലീസുകാർക്ക് വരെ ഒന്നും ചെയ്യാൻ പറ്റാതെ കരയ്ക്ക് നോക്കിനിൽക്കേണ്ട അവസ്ഥയായിരുന്നു.
അപ്പോഴാണ് ഒരു ജെസിബി ഡ്രൈവർ തന്റെ ധൈര്യം എല്ലാം സംഭരിച്ച് ജെസിബിയുമായി വെള്ളത്തിലേക്ക് ഇറങ്ങിയത്. അദ്ദേഹം ധൈര്യസമേതം വെള്ളത്തിലേക്ക് ഇറങ്ങുകയും ജെസിബിയുടെ മണ്ണ് മാന്തുന്ന കൈ കാറിനെ അടുത്തേക്ക് കൊണ്ട് ചെന്നത്. കാറിനു മുകളിൽ ഉണ്ടായിരുന്നവരെല്ലാം വളരെ പെട്ടെന്ന് ജെസിബിയിലേക്ക് കയറുകയും ജെസിബി ഡ്രൈവർ അവരെ രക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ കാരണം അവർക്ക് ജീവൻ നഷ്ടപ്പെട്ടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.