ഒരു ഒറ്റരാത്രികൊണ്ട് നിങ്ങളുടെ കയ്യിൽ കാണുന്ന പ്രായത്തെ ഇല്ലാതാക്കാം. | Remove The Age Visible On The Hands.

Remove The Age Visible On The Hands : ചില ആളുകളുടെ കൈകൾ കാണുമ്പോൾ ഒരുപാട് പ്രായമായവരുടെ പോലെ തോന്നും.കൈ കാണുമ്പോൾ സ്വന്തം പ്രായത്തേക്കാൾ ഒരു 10 വയസ്സ് കൂടുതൽ തോന്നും. അത്തരത്തിലുള്ളവരുടെ കൈകൾ നല്ല സോഫ്റ്റും ബ്രെറ്റും ആക്കിയെടുക്കുവാൻ സഹായിക്കുന്ന ഒരു കിടിലൻ രമഡിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് ഈ ഒരു റെമഡി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

ആദ്യം തന്നെ കൈകൾ നല്ല രീതിയിൽ സ്ക്രബ് ചെയ്ത് എടുക്കാം. അതിനായി ഒരു രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ഇനി നിങ്ങളുടെ കൈകൾ താങ്ങാവുന്ന അത്രയും ചൂടുള്ള വെള്ളത്തിൽ ഒരു 5 മിനിറ്റ് നേരം കൈകൾ മുക്കി വയ്ക്കുക.

ശേഷം നമ്മൾ നേരത്തെ തയ്യാറാക്കിയ സ്ക്രബ്ബ് കൈകളിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിച്ച് സ്ക്രബ് നല്ലതുപോലെ സ്ക്രാബ് ചെയ്തു കൊടുക്കാം. ചുരുങ്ങിയത് ഒരു അഞ്ചുമിനിറ്റ് നേരമെങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്. കയ്യിലുള്ള ഡെഡ് സ്‌കിൻസൽസ് അഴുക്കുകൾ എല്ലാം തന്നെ മാറ്റപ്പെടും. 5 മിനിറ്റ് നേരം സ്ക്രബ് ചെയ്തതിനുശേഷം വെള്ളത്തിൽ നല്ലതുപോലെ കഴുകി എടുക്കാവുന്നതാണ്.

ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു ബൗളിലേക്ക് ഒരു സ്പൂണോളം ബട്ടർ എടുക്കുക. ബട്ടർ നമ്മുടെ ചർമ്മങ്ങൾ സോഫ്റ്റും മൃദുലവുമാകുവാൻ സഹായിക്കുന്നു. ഇതിലേക്ക് ഇനി രണ്ട് ടേബിൾ സ്പൂൺ എക്സ്ട്രാ വേർജിൻ ഒലിവോയിൽ കൂടി ചേർക്കാം. ഇത് കൈകളിൽ ഉണ്ടാകുന്ന റിംഗിൽസ്നെയും അതുപോലെതന്നെ ഒരത്തെയും ഇല്ലാതാക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.