നിങ്ങൾ മക്കളുടെ ഉയർച്ച സ്വപ്നം കാണുന്നവരാണ് എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…..

ഓരോ മാതാപിതാക്കളും മക്കളുടെ ഉയർച്ചയും ഉന്നതിയും ആഗ്രഹിക്കുന്നവരാണ്. സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്ന മാതാപിതാക്കൾ ഒരു സന്താനം ഉണ്ടാകുന്നതിന് വേണ്ടി എത്രയേറെ കഷ്ടപ്പെടുന്നു എന്ന് നമ്മൾക്ക് ആലോചിച്ചാൽ അറിയാവുന്നതാണ്. ഇന്ന് മക്കൾ ഇല്ലാതെ ഒട്ടനേകം പേർ വിഷമം അനുഭവിക്കുന്നവരുണ്ട്. ഇത്തരത്തിൽ വിഷമം അനുഭവിക്കുന്നവർ സന്താനം ലഭിക്കുവേണ്ടി പല ക്ഷേത്രങ്ങളിലും പോയി പൂജകളും ആരാധനകളും നടത്താറുണ്ട്.

   

ഇത്തരത്തിൽ സന്താന ലബ്ധിക്കുവേണ്ടി ചെയ്യേണ്ട ഒരു വഴിപാടാണ് മണ്ണാറശാല ഉരുളി കമഴ്ത്തൽ എന്ന ചടങ്ങ്. മണ്ണാറശാല ഉരുളി കമിഴ്ത്തൽ എന്ന് വെച്ചാൽ മണ്ണാറശാല അമ്മയുടെ അനുവാദത്തോടുകൂടി മണ്ണാറശാല ദേവി ക്ഷേത്രത്തിൽ പോയി ഓരോ സ്ത്രീകളും ചെയ്യുന്ന ഒരു ചടങ്ങാണിത്. വളരെ വൃത്തിയോടെ ശുദ്ധിയോടും പ്രാർത്ഥന അനുഭവത്തോടും കൂടി ചെയ്യേണ്ട ഒരു ചടങ്ങാണ് മണ്ണാറശാല ഉരുളി കമഴ്ത്തൽ. മണ്ണാറശാല ഉരുളി കമഴ്ത്തി നിലവറയിൽ ഉരുളി കമഴ്ത്തിയതിനു ശേഷം മക്കളുണ്ടാകും എന്നാണ് ഓരോരുത്തരുടെയും വിശ്വാസം.

ഇത്തരത്തിൽ ഉരുളി കമിഴ്ത്താനായി വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയും മണ്ണാറശാല അമ്മയുടെ അനുവാദത്തോടെ സ്ത്രീകൾ ഉരുളി നിലവറയിൽ കൊണ്ടുപോയി കമിഴ്ത്തി വയ്ക്കുന്നു. അതിനുശേഷം 41 ദിവസത്തിനു ശേഷം ഇത്തരത്തിൽ സ്ത്രീകൾ ഗർഭിണികൾ ആകുന്നു എന്നതാണ് ഇവിടത്തെ ഒരു ചരിത്രം. എന്നാൽ ഈ മക്കളുണ്ടായതിനുശേഷം ആ കുഞ്ഞുങ്ങളെ അവിടെ കൊണ്ടുപോവുകയും കമഴ്ത്തിവെച്ച ഉരുളി മലർത്തി വയ്ക്കുന്നതോടുകൂടി പൂജ പൂർണ്ണമാകുന്നു.

മക്കളുടെ നന്മയ്ക്ക് വേണ്ടിയുള്ള മറ്റൊരു പ്രാർത്ഥനയും ആചാരവുമാണ് നാഗപ്രീതി വരുത്തുക എന്നത്. നാഗരാജ ക്ഷേത്രത്തിൽ പോയി നാഗരാജാവിനെ പാലും നൂറും നേരുന്നത് ശനി ദോഷങ്ങൾ മാറുന്നതിനും ശത്രുസംഹാരം നടത്തുന്നതിനും സന്താനങ്ങളുടെ ഉയർച്ചയ്ക്കും ആണ്. ഇത്തരത്തിൽ ആയില്യ പൂജകൾ നടത്തുന്നതും വളരെ നല്ല കാര്യമാണ്. നാഗരാജാവിനെ പ്രീതിപ്പെടുത്താൻ ഇത്തരത്തിൽ പൂജ നടത്തുന്നതും വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.