നിങ്ങൾ ഒരു ശിവഭക്തൻ അല്ലെങ്കിൽ ശിവ ഭക്ത ആണെങ്കിൽ ഇക്കാര്യങ്ങൾ അറിയണം…

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശിവഭഗവാൻ. ഒട്ടനേകം പേർ ശിവനെ അതിയായി ആരാധിക്കാറുണ്ട്. ക്ഷിപ്രകോപിയും ശിപ്രപ്രസാദിയും തന്നെയാണ് ശിവഭഗവാൻ. അതുകൊണ്ട് നാം ശിവ ഭഗവാനോട് എന്തുതന്നെ അപേക്ഷിച്ചാലും അദ്ദേഹം നമ്മെ ഓരോരുത്തരെയും ഉപേക്ഷിക്കുകയില്ല എന്നത് ഉറപ്പായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് നാം ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയാണ് എങ്കിൽ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

   

മറ്റുള്ള ക്ഷേത്രങ്ങളിൽ പോകുന്നതുപോലെ എല്ലാ ശിവക്ഷേത്രത്തിൽ പോകുന്നത് അവിടെ ആരാധനയ്ക്കും ആരാധന കർമ്മങ്ങൾക്കും എല്ലാ രീതികൾക്കും വളരെയധികം മാറ്റങ്ങളും പ്രത്യേകതകളും ഉണ്ട്. ഒരിക്കലും നാം ശിവക്ഷേത്രത്തിൽ പോയി അല്ലെങ്കിൽ ഏത് ക്ഷേത്രമായാലും പ്രത്യേകമായി ശിവക്ഷേത്രത്തിൽ പോയി മറ്റൊരാൾ നശിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്.

അതുപോലെ തന്നെ നാം ഒരു നേർച്ച അല്ലെങ്കിൽ വഴിപാട് ക്ഷേത്രത്തിൽ പോയി നേരുകയാണ് എങ്കിൽ ആ കാര്യം ആരോടും പറയാൻ പാടുള്ളതല്ല. സ്വന്തം അച്ഛനായാലും അമ്മയായാലും സഹോദരങ്ങളായാലും ഭാര്യയായാലും മക്കളായാലും ആരോടും പറയാൻ പാടുള്ളതല്ല. ഇത്തരത്തിൽ സംഭവിക്കുകയാണ് എങ്കിൽ അത് തെറ്റായ കാര്യം തന്നെയാണ്. അതുപോലെ നാം ശിവക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യമേ തന്നെ നന്ദിദേവനെ വണങ്ങേണ്ടതാണ്. ശേഷം 108 പ്രാവശ്യം ഓം നമശിവായ എന്ന് എന്ന് പ്രാർത്ഥിച്ചതിനു ശേഷം നമ്മുടെ ആവശ്യങ്ങൾ ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കേണ്ടതാണ്.

അടുത്തതായി തന്നെ നാം ക്ഷേത്രത്തിൽ പോയി ഭഗവാൻ വെല്ലുവിളിച്ച് പ്രാർത്ഥിക്കാൻ പാടുള്ളതല്ല. അതായത് ഭഗവാൻ ഉണ്ടെങ്കിൽ എനിക്ക് ഇത് നടത്തിത്തരും ഭഗവാൻ ഉണ്ടെങ്കിൽ അത് നടക്കും എന്നെല്ലാം രീതിയിലുള്ള പ്രാർത്ഥനകൾ തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് ഏറ്റവും വലിയ തെറ്റ് ആണ് എന്ന് മനസ്സിലാക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.