ജീവനാംശം നാണയങ്ങളായി നൽകുന്നതിന് സാക്ഷിയായി ജയ്പൂർ കോടതി…

വിവാഹബന്ധം വേർപ്പെടുത്തുന്ന വേളയിൽ കോടതിയിൽ നിന്ന് കിട്ടുന്ന ഒരു വിധിയാണ് ഭർത്താവ് ഭാര്യക്കും മക്കൾക്കും ജീവനാംശം കൊടുക്കുക എന്നത്. ഇത്തരത്തിൽ ജയ്പൂർ കോടതിയിൽ ഒരു ഭാര്യ തനിക്ക് ഇപ്പോൾ ഭർത്താവ് 11 മാസക്കാലമായി ജീവനാംശം തരുന്നില്ല എന്ന് പരാതിപ്പെട്ടു. ഇതേ തുടർന്ന് അയാളെ പോലീസുകാർ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഭാര്യയുടെ ആവശ്യപ്രകാരം 11 മാസത്തെ ജീവനാംശമായ 55,000 രൂപ ഭർത്താവിന്റെ ബന്ധുക്കൾ കോടതിയെ ഏൽപ്പിക്കുകയും ചെയ്തു.

   

എന്നാൽ ഇതിൽ കൗതുകം എന്ന് പറയട്ടെ ഈ 55,000 രൂപയും ഒരു രൂപ രണ്ട് രൂപ നാണയങ്ങൾ ആയിട്ടാണ് കോടതിയിൽ എത്തിച്ചത്. ഏഴു ചാക്കുകളിൽ ആയി കൊണ്ടുവന്ന 250 കിലോഗ്രാം തൂക്കം വരുന്ന ഈ നാണയങ്ങൾ കോടതിയിൽ എത്തിച്ചപ്പോൾ ഇതിനെതിരെ സംസാരിക്കുകയുണ്ടായി അയാളുടെ ഭാര്യ. എന്നാൽ ജീവനാംശം നാണയ രൂപത്തിൽ കൊടുക്കാം എന്ന് കോടതി വിധി പറയുകയും ചെയ്തു.

ജയ്പൂർ കോടതിയിലാണ് ഈ സംഭവം അരങ്ങേറുന്നത്. 11 മാസക്കാലമായി തനിക്ക് ജീവനാംശം ലഭിക്കുന്നില്ല എന്നും ആ ജീവനാംശം നാണയ രൂപത്തിൽ പറ്റില്ല എന്നുമായിരുന്നു ഭാര്യയുടെ പിടിവാശി. എന്നാൽ കോടതിവിധി മറ്റൊന്നായിരുന്നു. നാണയ രൂപത്തിൽ ജീവനാംശം കൊടുക്കാമെന്നും ആയിരം രൂപയുടെ നാണയങ്ങൾ അടങ്ങിയ പാക്കറ്റുകളിൽ ആക്കി അവർക്ക് കൊടുക്കണം എന്നതുമായിരുന്നു കോടതി വിധി.

ഇത് അയാളുടെ ബന്ധുക്കൾ സമ്മതിക്കുകയും ചെയ്തു. ജയ്പൂർ നിവാസികളായിരുന്ന ദശരഥന്റെയും ഭാര്യ സീമ കുമാവത്ത് വിവാഹമോചന കേസ് ആണ് കോടതിയിൽ നടന്നിരുന്നത്. ഇതേ തുടർന്നാണ് കോടതിയിൽ ഈ ചില്ലറ പ്രശ്നം ഉന്നയിക്കുകയും അതിനെതിരെ വിധി വരുകയും ചെയ്തത്. തനിക്ക് അനുയോജ്യമായ വിധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദശരഥൻ ഇപ്പോഴുള്ളത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.