കലയെയും കലാരൂപത്തെയും ആസ്വദിക്കാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഏതൊരു വാദ്യമേളങ്ങൾക്കും ഒരു കാൽ ചുവടുവെക്കാത്ത ഒരു മലയാളിയും ഉണ്ടായിരിക്കുകയില്ല. ഉത്സവപ്പറമ്പുകളെ ശബ്ദമുഖരിതമാക്കുന്ന ശിങ്കാരിമേളവും പള്ളിപ്പെരുന്നാളുകൾക്ക് മാറ്റുകൂട്ടുന്ന ബാൻഡ് വാദ്യവും എല്ലാം നമുക്ക് ഏറെ സുപരിചിതമാണ്. ഇത്തരത്തിൽ ബാൻഡ് വാദ്യത്തിന്റെയും ശിങ്കാരിമേളത്തിന്റെയും ഒരു സമിശ്രണ രൂപമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.
ഒരുപാട് സിനിമാഗാനങ്ങളെ അനുകരിച്ചു കൊണ്ടുള്ള വാദ്യ മേളമാണ് ബാൻഡ് മേളം. നമ്മുടെ കാതുകൾക്ക് ഏറെ ഇമ്പമായി മാറുന്ന ഒന്നാണ് ഇത്. കലാകാരന്മാർ ബാന്റിന്റെയും അതുപോലെതന്നെ മറ്റു വാദ്യ മേളങ്ങളുടെ എല്ലാം സഹായത്തോടുകൂടി നമുക്ക് സുപരിചിതമായ ഓരോരോ ഹിറ്റ് ഗാനങ്ങളും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ നമ്മൾക്ക് അത് ഏറെ സന്തോഷം ഉണ്ടാക്കുന്നു. കൂടാതെ ഉത്സവപ്പറമ്പുകളിൽ തിടമ്പേറ്റി നിൽക്കുന്ന ഗജവീരന്റെ അടുത്ത് നിന്നുകൊണ്ടുള്ള ചെണ്ടമേളങ്ങളും.
ശിങ്കാരിമേളവും എല്ലാം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ പ്രിയങ്കരങ്ങളാണ്. എന്നാൽ ഇവ രണ്ടിന്റെയും സമിശ്രിത രൂപമായി ഒരു ഫ്യൂഷൻ രൂപത്തിൽ അവതരിപ്പിക്കുന്ന വാദ്യമേളങ്ങളും ഉണ്ട്. ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു കലാരൂപം തന്നെയാണ് ഇത്. തുടർച്ചയായി നാം കാലങ്ങളിൽ കണ്ടുവരുന്ന വാദ്യമേളങ്ങൾക്ക് അല്പം വ്യത്യസ്തമായി ആ വാദ്യമേളങ്ങൾക്ക് ഒരു പരിവേഷം ആയിട്ടാണ് ഇത്തരത്തിലുള്ള കലാരൂപങ്ങൾ നമ്മുടെ നാട്ടിലുള്ള കലാകാരന്മാർ സൃഷ്ടിച്ചെടുക്കുന്നത്.
ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഏറെ പ്രശംസ അർഹിക്കുന്ന ഒന്നുതന്നെയാണ്. ചെണ്ടയും കൈത്താളവും ആണ് ശിങ്കാരിമേളത്തിൽ ഉപയോഗിക്കുന്നത് എങ്കിൽ ധാരാളം വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു കലാരൂപമാണ് ബാൻഡ് വാദ്യം. ശിങ്കാരിമേളത്തിന് ഇണങ്ങളും താളങ്ങളുമാണെങ്കിൽ ബാൻഡ് മേളത്തിന് ഓരോരോ ഗാനങ്ങളുടെ ഈരടികളാണ്. എന്നിരുന്നാലും ഈ രണ്ടു കലാരൂപങ്ങളുടെയും സമിശ്രദ്ധ രൂപം കാണികളെ ഏറെ ഹരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.