ഭർത്താവ് മരിച്ചപ്പോൾ വിധവയായ ഏട്ടത്തിയേയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കി സഹോദരൻ…

കിരൺ ഉം അവന്റെ അമ്മയും ഊണ് മേശയുടെ അടുത്ത് ഇരിക്കുകയാണ്. നിൻറെ ഏട്ടത്തിയെ ഇങ്ങനെ നീ നോക്കാനും പോറ്റാനും തുടങ്ങുകയാണെങ്കിൽ എങ്ങനെയാണ് ശരിയാവുക. കിഷോറിന്റെ അമ്മയും സഹോദരനും ആണ് അവർ. അവർക്ക് ഒരു സഹോദരി കൂടിയുണ്ട്. അവളുടെ പേര് കീർത്തി എന്നാണ്. കിഷോർ വളരെയധികം കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയും ജോലിക്ക് പോയിട്ടാണ് അവർ താമസിക്കുന്ന ആ വീട് ഉണ്ടാക്കിയെടുത്തത്. വിവാഹപ്രായമായപ്പോൾ വീട്ടുകാരുടെ തീരുമാനപ്രകാരമാണ് മായയെ വിവാഹം ചെയ്തത്. അപ്പോൾ അവൾ പഠിക്കുകയായിരുന്നു.

   

എന്നാൽ പഠനം പൂർത്തിയാക്കിയപ്പോൾ ഒരു ജോലി ആയിട്ട് വിവാഹം കഴിച്ചാൽ മതി എന്നായിരുന്നു മായയുടെ തീരുമാനം. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കിഷോറിനെ അവൾ വിവാഹം കഴിക്കുകയായിരുന്നു. അവിടെ അങ്ങോട്ട് അവൾക്ക് സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് ഉണ്ടായിരുന്നത്. സഹോദരനും സഹോദരിക്കും വേണ്ടി അവൾ അവളുടെ ലക്ഷ്യങ്ങളെല്ലാം മറന്നു ജീവിക്കുകയായിരുന്നു. നീണ്ട ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഒരു ആക്സിഡന്റിൽ കിഷോർ മരിക്കുകയായിരുന്നു.

അവരുടെ അഞ്ചും രണ്ടും വയസ്സ് പ്രായം വരുന്ന മക്കൾ അവൾക്കൊപ്പം ആയി. അങ്ങനെ ആ വീട്ടുകാർക്ക് അവൾ ഒരു ബാധ്യതയായി. എന്നാൽ പെങ്ങൾ കീർത്തിക്ക് അവളൊരു ഭാരമായിരുന്നില്ല. അവൾക്ക് ഏട്ടത്തിയെ വളരെയധികം ഇഷ്ടമായിരുന്നു. വീട്ടിലെല്ലാവരും ഏട്ടത്തിയെ തള്ളിപ്പറയുമ്പോഴും അവൾ അനുകൂലിച്ചാണ് സംസാരിച്ചിരുന്നത്. അവിടെ നിൽക്കാൻ കഴിയാതെ വന്നപ്പോൾ അച്ഛനെ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോകുമോ.

എന്ന് ചോദിച്ചു. പക്ഷേ അവിടെയും മായയുടെ ആങ്ങളയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയായിരുന്നു. നീ ഇങ്ങോട്ടേക്ക് വന്നാൽ പിന്നീട് അവർക്ക് അതൊരു ബുദ്ധിമുട്ടാകുമെന്ന് അച്ഛൻ പറഞ്ഞു. വല്ലാതെ തളർന്നുപോയ നിമിഷങ്ങൾ ആയിരുന്നു. കൂടെ പണ്ട് പഠിച്ചിരുന്ന കൂട്ടുകാരി അവളെ കാണാൻ ഒരു ദിവസം വന്നു. വീട്ടിലെ അവസ്ഥ മനസ്സിലായപ്പോൾ അവൾ മായേയും കൂട്ടി കിഷോർ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിലെത്തി. അവിടെ ഒരു ജോലി വാങ്ങി കൊടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.