ഇന്നലെ വിദേശത്തുനിന്ന് മടങ്ങി വന്നതാണ്. യാത്ര ക്ഷീണം കാരണം മയങ്ങിപ്പോയി. കൂട്ടിനൊരു മഴയുണ്ടായിരുന്നത് കൊണ്ട് തന്നെ സുഖമായി ഉറങ്ങാനായി സാധിച്ചു. 11:30 ആയപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഉണർന്നെഴുന്നേറ്റത്. ഉണർന്ന പാടെ മുറ്റം അടിച്ചുവാരുന്നതിന്റെ ശബ്ദം കേട്ടു. ഈ നോമ്പുകാലത്ത് ഇത് ആരാണ് ഈ നട്ടുച്ചയ്ക്ക് മുറ്റമടിക്കുന്നത് എന്ന് പുറത്തേക്ക് ചെന്നു.
അവിടെ ഉമ്മ നിൽക്കുന്നത് കണ്ടു. അപ്പോൾ മുറ്റമടിക്കുന്നത് ഉമ്മയല്ലല്ലോ. ഇന്റർലോക്ക് ചെയ്ത മുറ്റത്തിന് പുറകിലായി അല്പം സ്ഥലം ഉപ്പ വിട്ടിരുന്നു. അത് കൃഷിക്കായിട്ടാണ് വെച്ചിരുന്നത്. അതുകൊണ്ട് തന്നെ നല്ല നാടൻ പഴം കഴിക്കാൻ സാധിക്കുന്നുണ്ട്. ആരാണ് ഉമ്മ അവിടെ അടിച്ചു വാരുന്നത് എന്ന് ചോദിച്ചപ്പോൾ അത് നാണിയമ്മയാണ് എന്ന് ഉമ്മ മറുപടി നൽകി. നാണിയമ്മയോ എന്ന് ചോദിക്കുമ്പോഴേക്കും അവർ വാഴയിലയിൽ നിന്ന് പറ്റിപ്പിടിച്ച് ദേഹത്തുള്ള വെള്ളത്തുള്ളികൾ എല്ലാം തുടച്ചുമാറ്റിക്കൊണ്ട് അടുത്തേക്ക് വന്നു.
അപ്പോൾ 70 വയസ്സ് പ്രായം വരുന്ന ഒരു വൃദ്ധയായിരുന്നു അവർ. എന്തിനാണ് ഉമ്മ ഇവരെക്കൊണ്ട് ഈ പണിയെല്ലാം ചെയ്യിപ്പിക്കുന്നത് എന്ന് ചോദിച്ചു. രാവിലെ തന്നെ എന്നോട് സഹായം ചോദിച്ചു വന്നതാണ്. ഞാൻ അപ്പോൾ തന്നെ അവർക്ക് 100 രൂപ എടുത്തു കൊടുക്കുകയും ചെയ്തു. അതിനു പകരമായി എന്തെങ്കിലും പണി ചെയ്യാം എന്ന് അവർ പറഞ്ഞു. ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞതാണ്.
എന്നിരുന്നാലും അവർ അത് സമ്മതിച്ചില്ല. മുറ്റം അടിച്ചുവാരി സഹായിക്കാം എന്ന് പറഞ്ഞ് അവർ സ്വയം ചെയ്യുന്നതാണ് ഈ പണിയെല്ലാം. ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും അവർ പറഞ്ഞു. ഉമ്മ പറഞ്ഞതാണ് ഒന്നും ചെയ്യേണ്ട എന്ന്. പക്ഷേ ഞാൻ വെറുതെ പണം വാങ്ങി തിന്നത് ശരിയല്ലല്ലോ എന്ന് കരുതി ചെയ്തതാണ് എന്ന് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.