പോസ്റ്റുമാൻ കൊണ്ടുവന്ന കത്ത് ആതിര ഒപ്പിട്ട് വാങ്ങി. കത്ത് പൊട്ടിച്ച് ആതിര അത് വായിക്കാനായി തുടങ്ങി. അത് വായിച്ചു കഴിഞ്ഞതും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. അടുത്തുതന്നെ ദേവകിയമ്മ ഉണ്ടായിരുന്നു. എന്താ മോളെ കത്തിൽ എന്ന് അമ്മ ചോദിച്ചു. അപ്പോൾ അമ്മയോട് ആ സന്തോഷവാർത്ത പറയുന്നതിന് മുൻപേ കത്ത് കൈമാറി. ദേവകിയമ്മ കണ്ണട വെച്ച കത്തു വായിച്ചുനോക്കി. കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ദേവകിയമ്മയുടെയും കണ്ണുകൾ നിറഞ്ഞു.
ദേവകിയമ്മയ്ക്ക് ഒരുപാട് സന്തോഷമായി. ആതിരയെ ചേർത്ത് പിടിച്ച് അവളുടെ മൂർധാവിൽ അവർ ചുംബിച്ചു. ഇപ്പോൾ മോൾക്ക് സമാധാനമായില്ലേ എന്ന് ചോദിച്ചു. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചുവളർന്ന ആതിരയെ ഒരു ക്ഷേത്രത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടത് ആയിരുന്നു. ദേവകിയമ്മയുടെ മകൻ ജയാനന്ദനെ അവളോടുള്ള ഇഷ്ടം തുറന്നു പറയുകയും അമ്മയെ കൂട്ടി വീട്ടിലേക്ക് വരുകയും ചെയ്തു.
അവളുടെ അച്ഛനോട് കാര്യങ്ങളെല്ലാം സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കഷ്ടപ്പാടു കാരണം വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. എന്നിരുന്നാലും വീട്ടുകാർ നിർബന്ധിച്ച ആ വിവാഹം നടന്നു. വിവാഹത്തിനുശേഷം ഒന്നരമാസം അവർ സന്തോഷത്തോടെ ജീവിച്ചു. അതിനുശേഷം ജോലിസ്ഥലമായ പൂനയിലേക്ക് അവൻ മടങ്ങി പോവുകയും ചെയ്തു. അവിടെ ചെന്നിട്ട് ആതിരയെ കൂട്ടിക്കൊണ്ടുപോകാനായി വരാമെന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. എന്നാൽ കൂട്ടിക്കൊണ്ടു പോകാനായി അവൻ വന്നില്ല.
അപ്പോഴേക്കും ഒരു അറ്റാക്കിന്റെ രൂപത്തിൽ അവന്റെ ജീവൻ ഈശ്വരൻ എടുത്തു. പിന്നീട് ആറുവർഷമായി അവൾ ജയാനന്ദന്റെ വീട്ടിൽ അമ്മയ്ക്ക് ഒപ്പം താമസിക്കുന്നു. പഠിപ്പു പാതി മുടങ്ങിപ്പോയ അവളെ പഠിക്കാനായി നിർബന്ധിച്ചതും പഠിക്കാനായി അയച്ചതും ജയാനന്ദന്റെ അമ്മയായിരുന്നു. അവൾ നന്നായി പഠിക്കുകയും ഒരു ജോലി നേടുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.