പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നയാൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയണ്ടേ…

എൻറെ പേര് ഗഫൂർ. മലപ്പുറം കൊണ്ടോട്ടിയിൽ താമസിക്കുന്നു. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. ഭാര്യ വീട്ടിൽ തന്നെ ആണ്. ജോലിക്കൊന്നും പോകുന്നില്ല. മകൻ സ്വന്തമായി ഒരു ബിസിനസ് ചെയ്യുന്നു. മകൾ ഡോക്ടർ ഭാഗം പഠിച്ചതിനുശേഷം പ്രാക്ടീസ് ചെയ്യുകയാണ്. ഞാൻ ജോലി ഉപേക്ഷിച്ച് വിദേശത്തുനിന്ന് നാട്ടിൽ വരികയാണെന്ന് പറഞ്ഞപ്പോൾ എൻറെ ഭാര്യ അത് തടഞ്ഞുകൊണ്ട് പറഞ്ഞു നിങ്ങൾ ഇത്ര പെട്ടെന്ന് നാട്ടിൽ വന്നാൽ നമ്മൾ എന്താണ് ചെയ്യുക എന്ന്.

   

സ്വന്തമായി ഒരു ബിസിനസുള്ള മകനും ജോലി ചെയ്യുന്ന ഒരു മകളും ഉണ്ടായിട്ടും ഭാര്യ അവളുടെ സുഖങ്ങളെല്ലാം നഷ്ടപ്പെട്ടേക്കുമോ എന്ന് കരുതിയിട്ടാവും ചിലപ്പോൾ അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ചിലവാക്കുന്ന പണത്തിന് കണക്കില്ല. മക്കൾ ആകുമ്പോൾ അവർ ചെലവാക്കുന്ന പണത്തിന് എല്ലാം കണക്കുണ്ടാകും. അല്ലെങ്കിലും ഞാൻ എടുത്ത തീരുമാനത്തിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. കാരണം അറബി നാട് ഉപേക്ഷിച്ചു പോരണം എന്ന് ഞാൻ എടുത്ത തീരുമാനമായിരുന്നില്ല അത് എൻറെ അറബിയുടേതായിരുന്നു.

എന്താണ് കാരണമെന്നല്ലേ? എനിക്ക് കണ്ണിന് അല്പം കാഴ്ച കുറഞ്ഞിരിക്കുന്നു. ചെറുപ്പത്തിൽ അതായത് 18 വയസ്സിൽ ജിദ്ദയിൽ വന്നതാണ് ഞാൻ. അവിടെയുണ്ടായിരുന്ന അറബിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. അറബിക് നാല് ഭാര്യമാരും അതിൽ 10 15 മക്കളുമുണ്ട്. അതിൽ ആദ്യ ഭാര്യയുടെ വീട്ടിലായിരുന്നു എനിക്ക് ഡ്രൈവറായി ജോലിയുണ്ടായിരുന്നത്.

ആഴ്ചയിൽ നാലു ദിവസവും ആദ്യ ഭാര്യയോടൊപ്പം ആയിരിക്കും അറബി ഉണ്ടായിരിക്കുക. ബാക്കി ദിവസങ്ങളാണ് വിഭജിച്ചു മറ്റു ഭാര്യമാർക്ക് നൽകിയിരുന്നത്. ആദ്യ ഭാര്യയിൽ അറബിക്കുണ്ടായിരുന്ന മകൻ ആയിരുന്നു അറബിക്ക് ശേഷം അവിടെ അധികാരങ്ങളെല്ലാം ഏറ്റെടുത്തത്. ഞങ്ങൾ ഇരുവരും ഒരേ പ്രായമായതുകൊണ്ട് തന്നെ സുഹൃത്തുക്കളെ പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.