മൈഗ്രേൻ തലവേദനയെ നിമിഷം നേരം കൊണ്ട് തന്നെ ഇല്ലാതാക്കാം അതിനായി ഇങ്ങനെ ചെയ്തു നോക്കൂ.

ചെന്നികുത്ത് അനുഭവിക്കുന്ന സമയത്ത് തലയുടെ ഒരു ഭാഗം സൂചി കുത്തുന്ന പോലെയുള്ള വേദനയാണ് സാധാരണ അനുഭവപ്പെടാറുള്ളത്. ഇത് നമ്മുടെ ജോലിയെയും മറ്റ് പ്രവർത്തിയെയും ഒക്കെ ബാധിക്കുവാൻ കാരണമാകുന്നു. ചെന്നികുത്ത് അഥവാ മൈഗ്രേൻ സാധാരണ കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരെക്കാൽ മൂന്നിരട്ടി മൈഗ്രേൻ സാധ്യതയുള്ളവർ സ്ത്രീകളാണ്.

കൂടുതൽ ആളുകളും മൈഗ്രേൻ വരുമ്പോൾ പെയിൻ കിലറുകളിൽ അഭയം തേടുകയാണ് പതിവ്. ഈ ശീലം ശരീരത്തിലെ ദോഷം ചെയ്യുന്ന ഒരു കാര്യം കൂടിയാണ്. പെയിൻ കിലറുകളുടെ ഉപയോഗം നിരവധി പാർശ്വഫലങ്ങൾ ശരീരത്തിൽ ഉണ്ടാക്കുവാൻ കാരണമാകുന്നു.
ചിലർക്ക് ചെന്നികുത്ത് വരുമ്പോൾ ഓക്കാനവും ഉണ്ടാകുന്നു. എന്നാൽ ചെന്നി കുത്ത് മൂലം ഉള്ള തലവേദന ഓക്കാനം തുടങ്ങിയവയിൽ നിന്ന് രക്ഷപ്പെടാൻ ഒരു എളുപ്പവഴി ഉണ്ട്. അതിനായി ഒരു പാനീയം തയ്യാറാക്കിയാൽ മതി.

നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി ഉണ്ടാക്കാവുന്നതാണ് ഈ പാനീയം. പെയിൻ കിലറിനേക്കാൾ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കും ഇത്. ഈ പാനീയത്തിൽ ഉള്ള ഉപ്പാണ് ഇത്തരത്തിൽ മൈഗ്രേൻ ഇല്ലാതാക്കുവാൻ നമ്മളെ സഹായിക്കുന്നത്. പാനീയം തയ്യാറാക്കാനായി ആവശ്യമായി വരുന്ന സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഉപ്പ്, വെള്ളം, നാരങ്ങ പിഴിഞ്ഞ നീര് ഇത്രയും സാധനങ്ങൾ ധാരാളമാണ്. ഇവ ഉണ്ടാക്കുന്ന വിധം എന്ന് പറയുന്നത്.

നമ്മൾ നാരങ്ങ വെള്ളം ഉണ്ടാക്കുന്നത് പോലെ തന്നെ വെള്ളത്തിൽ നാരങ്ങാനീര് അല്പം കൂടുതൽ ചേർക്കുകയും അതേപോലെതന്നെ ഉപ്പും ചേർത്ത് നന്നായി കലക്കി കുടിക്കുക. മൈഗ്രേൻ ഉള്ള തലവേദന വളരെ പെട്ടെന്ന് തന്നെ മാറി സഹായിക്കുന്ന ഒരു പാനീയം തന്നെയാണ് ഇത്. ശ്രദ്ധിക്കാനുള്ള കാര്യം നാരങ്ങാനീര് അളവിനേക്കാൾ കൂടുതൽ ഉപ്പ് പാനീയത്തിൽ ഉണ്ടായിരിക്കണം എന്നതാണ്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ അഗാധമായുള്ള ചെന്നികുത്ത് വേദനയെ നിമിഷം നേരങ്ങൾ കൊണ്ട് തന്നെ നീക്കം ചെയാം.