കറുത്ത യുവാവിന്റെ അടുത്ത് ഇരിക്കാൻ വിസമ്മതിച്ച വെളുത്ത വർഗ്ഗക്കാരിക്ക് വിമാനത്തിലുള്ളവർ കൊടുത്ത പണി കണ്ടോ…

ജഹന്നബർഗിൽ നിന്ന് ഒരു എയർവെ വിമാനം യാത്ര പുറപ്പെടുന്ന സമയത്താണ് അതിനകത്ത് ഒരു ബഹളമുണ്ടായത്. എന്താണ് വിമാനത്തിനകത്ത് പ്രശ്നം എന്നറിയാൻ എയർഹോസ്റ്റസ് അവിടെയെത്തി. അപ്പോൾ ഒരു മധ്യവയസ്കയായ സ്ത്രീ അവൾ വെളുത്ത വർഗ്ഗക്കാരി ആയിരുന്നു. തനിക്കിരിക്കാനുള്ള ഇരിപ്പിടം അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവർ ഇരിക്കേണ്ട സ്ഥലം കണ്ടെത്തി. അപ്പോൾ അവളുടെ സീറ്റിന് അരികിലായി ഉണ്ടായിരുന്നത് ഒരു കറുത്ത വർഗ്ഗക്കാരൻ ആയ ചെറുപ്പക്കാരനായിരുന്നു.

   

അത് അവൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നില്ല. ആ വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീ കറുത്ത യുവാവിനോടൊപ്പം ഇരിക്കുന്നതിൽ വളരെയധികം നീരസം പ്രകടിപ്പിച്ചു. അവനെ അപമാനിക്കുകയും ചെയ്തു. അധികൃതർ അവിടെയെത്തി കാര്യം തിരക്കിയപ്പോൾ അവൾ കാര്യം തുറന്നടിച്ചു പറയുകയുണ്ടായി. ഇതെല്ലാം കേട്ടുകൊണ്ട് മനസ്സിൽ വളരെയധികം വിഷമത്തോടെ കൂടി ആ ചെറുപ്പക്കാരൻ ഇരിക്കുകയായിരുന്നു.

ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് എയർഹോസ്റ്റസ് പൈലറ്റിനോട് ചോദിക്കുകയുണ്ടായി. അപ്പോൾ ഇനി ഇവരെ സീറ്റ് മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞു. ഉയർന്ന ക്ലാസിലെ സീറ്റ് ആണ് ഒഴിവുള്ളത്. ഈ പ്രശ്നം പരിഹരിച്ച് വിമാനം മുന്നോട്ടു പോകണമെങ്കിൽ ഉയർന്ന ക്ലാസിലുള്ള സീറ്റിലേക്ക് ഒരാളെ മാറ്റണമായിരുന്നു. അങ്ങനെ എയർഹോസ്റ്റസ് യുവതിയോട് കാര്യം പറഞ്ഞു.

തനിക്ക് ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാൻ കഴിയും എന്ന് അഭിമാനത്തോടുകൂടി അവർ അവരുടെ ലഗേജ് എല്ലാം എടുക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് എയർഹോസ്റ്റസ് അവരോട് പറഞ്ഞത്. നിങ്ങളെല്ലാ കറുത്ത വർഗ്ഗക്കാരനായ യുവാവാണ് ഉയർന്ന ക്ലാസിലേക്ക് പോകുന്നത് എന്ന്. അത് കേട്ട് അവർ വളരെയധികം ലജ്ജതയായി. അവർ ഒരു നിമിഷം കൊണ്ട് പണിതു കൂട്ടിയ സ്വപ്നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം തകർന്നതുപോലെ തകർന്നടിഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.