ബലി നൽകാനായി ആടിനെ കൊന്ന വ്യക്തിക്ക് ആട് തിരിച്ചും പണി നൽകി…

മൃഗബലിയെ തുടർന്നുള്ള പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിന്നുകൊണ്ടിരിക്കുന്ന ഈ വേളയിലാണ് മൃഗബലിയെ തുടർന്ന് ഒരു വ്യക്തി മരണപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ നമുക്ക് വിശ്വസിക്കാൻ കഴിയില്ല എങ്കിലും യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാര്യമാണിത്. ഛത്തീസ്ഗഡിൽ ആണ് ഈ സംഭവം അരങ്ങേറിയത്. ഛത്തീസ്ഗഡിലെ സൂരജ് പൂർ നിവാസിയായ ഭാഗർസായി എന്ന പേരുള്ള 50 വയസ്സുകാരനാണ്.

   

താൻ വളർത്തുന്ന ആടിനെ ക്ഷേത്രത്തിൽ കൊണ്ടുപോയി ബലിയർപ്പിക്കാൻ ആയി തീരുമാനിച്ചത്. അദ്ദേഹവും കൂട്ടുകാരും ചേർന്ന് ഈ ക്ഷേത്രത്തിൽ ആടിനെ കൊണ്ട് ചെല്ലുകയും അങ്ങനെ അതിനെ ബലി നൽകുകയും ചെയ്തു. ബലിക്കായി ആടിനെ കൊന്നതിനുശേഷം ആടിന്റെ മാംസം ഇവരെല്ലാവരും ചേർന്ന് പാചകം ചെയ്ത് കഴിക്കാനായി തീരുമാനിച്ചു. അപ്രകാരം ആടിനെ കൊല്ലുകയും ആടിന്റെ ഇറച്ചി അതായത് മാംസം പാകം ചെയ്യുകയും ചെയ്തു.

ആ മാംസം ഭക്ഷിക്കുന്നതിനിടെ ബഹർ സായി ആടിന്റെ കണ്ണ് കഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറിയാതെ കണ്ണ് വിഴുങ്ങി പോവുകയായിരുന്നു. ഇത്തരത്തിൽ ആടിന്റെ കണ്ണ് വിഴുങ്ങിയ ആ വ്യക്തി കണ്ണ് തൊണ്ടയിൽ കുരുങ്ങുകയും അങ്ങനെ ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. അദ്ദേഹത്തെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.

കൂട്ടുകാരും അദ്ദേഹവും ചേർന്നാണ് ഈ പ്രവർത്തി ചെയ്തത്. എന്നാൽ ആടിനെ ബലിയായി നൽകിയതിനു ശേഷം സ്വന്തം ജീവനും ബലി നൽകേണ്ട അവസ്ഥയായി. മൃഗബലിയെയും മൃഗബലിയെ തുടർന്നുള്ള ഈ വ്യക്തിയുടെ മരണത്തെയും കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത് ഇന്ത്യ ടുഡേ എന്ന മീഡിയ വഴിയായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തായും മൃഗബലി ഇപ്പോഴും നടക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.