സ്കൂൾ വിട്ട് വീട്ടിലെത്തിയ സ്വാതിയുടെ മുഖത്തിന് തെളിച്ചക്കുറവ് തോന്നിയപ്പോൾ അവളുടെ അമ്മ കാര്യം തിരക്കി. അപ്പോൾ സ്വാതി അമ്മയോട് ഇങ്ങനെ പറഞ്ഞു. അമ്മേ നാളെ എന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ഉള്ള കാര്യം ഞാൻ പറഞ്ഞിരുന്നുവല്ലോ. ടീച്ചർ അച്ഛനെ ഉറപ്പായും കൊണ്ട് ചെല്ലണം എന്നാണ് പറഞ്ഞിരിക്കുന്നത്. നിന്റെ അച്ഛനെ പണി തിരക്കല്ലേ മോളെ. അതുകൊണ്ട് ടീച്ചറോട് പറയാമായിരുന്നില്ലേ എന്ന് അമ്മ അവളോട് ചോദിച്ചു.
അപ്പോൾ മക്കളുടെ പഠനത്തെക്കാൾ വലുതാണോ അച്ഛന്റെ ഒരു ദിവസത്തെ പണി എന്നാണ് ടീച്ചർ ചോദിച്ചതെന്ന് അവൾ അമ്മയോട് പറഞ്ഞു. അതും ശരിയാണല്ലോ. പക്ഷേ നിന്റെ അച്ഛനെ എങ്ങനെ സ്കൂളിലേക്ക് കൊണ്ടുപോകും. തുലാമഴയത്ത് പോലും അദ്ദേഹം സ്കൂളിന്റെ പടിക്കൽ വരെ കയറി നിന്നിട്ടില്ല. എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി ഇതുതന്നെയായിരുന്നു. പഠിപ്പും വിവരവും ഇല്ലാത്ത ഒരു ആളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചത്.
എന്നാൽ നിന്റെ അച്ഛനെ നിന്റെ കൂട്ടുകാരുടെ മുൻപിൽ കൊണ്ടുപോകാൻ എങ്ങനെ സാധിക്കും എന്ന് അമ്മ അവളോട് പറഞ്ഞു. അവളും അതുതന്നെ പറഞ്ഞു വേവലാതിപ്പെട്ടു. എന്നാൽ അമ്മ അതിനെ ഒരു ഉപായം കണ്ടെത്തുകയും ചെയ്തു. അമ്മയും മകളും കൂടി ഇങ്ങനെ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് സ്വാതിയുടെ അച്ഛൻ പുറത്തുനിന്ന് അകത്തോട്ട് കയറിവന്നത്.
അച്ഛൻ സ്വാദിയോട് കാര്യം തിരക്കി. എനിക്ക് പിടിഎ മീറ്റിംഗ് ഉണ്ടെന്നും അച്ഛനെ കൊണ്ട് ചെല്ലണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് എന്നും സ്വാതി അച്ഛനോട് പറഞ്ഞു. എന്നാൽ അയാൾക്ക് അത് കേട്ടപ്പോൾ വളരെയധികം സന്തോഷമായി. ഒരുപാട് സന്തോഷത്തോടുകൂടി അയാൾ ഞാൻ സ്കൂളിലേക്ക് വരാമല്ലോ. അതിനെ എന്താണ് കുഴപ്പം എന്ന് ചോദിച്ചു. എന്നാൽ അമ്മയ്ക്കും മകൾക്കും അത് ഇഷ്ടപ്പെട്ടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.