ഈ ആനയുടെ പാപ്പാനോടുള്ള സ്നേഹം കണ്ടാൽ ആരുടെയും കരളലിഞ്ഞുപോകും…

ഓരോ വളർത്തുന്ന ആനകൾക്കും അവയുടെ പാപ്പാന്മാരോടുള്ള സ്നേഹം നാം സോഷ്യൽ മീഡിയയിലെ പല വീഡിയോയിലൂടെയും പലപ്പോഴും ആയി കണ്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ 22 വയസ്സുകാരനായ വിശ്വനാഥൻ എന്ന ആനയുടെ പാപ്പാന്റെ വിയോഗത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അബദ്ധവശാൽ ആനക്കടിയിൽ പെട്ടുപോയ പാപ്പാന്റെ വിയോഗം ഇപ്പോൾ ആന മനസ്സിലാക്കിയിരിക്കുകയാണ്.

   

ആനയെ കുളിപ്പിക്കുന്നതിനിടയിലാണ് പാപ്പാൻ അരുണിനെ ദാരുണാന്ത്യം സംഭവിച്ചത്. കുളിപ്പിക്കാനായി ആനയോട് കിടക്കാൻ പറഞ്ഞതും ആന അപ്പുറത്തെ വശത്തേക്ക് കിടക്കാതെ ഇപുറത്തെ വശത്തേക്ക് കിടക്കുകയും കാല് തെന്നിയ പാപ്പാൻ ആന കിടക്കുന്നതിന്റെ അടിയിലേക്കായി വീഴുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇതൊന്നും അറിയാതെ ആന കിടക്കുകയായിരുന്നു ആനയ്ക്ക് അടിയിൽപ്പെട്ട് പാപ്പാന്റെ തലയോട്ടി തകരുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ മറ്റു പാപ്പാന്മാർ ഓടി കൂടുകയും ആനയെ എഴുന്നേൽപ്പിച്ച് പാപ്പാനെഎടുക്കുകയായിരുന്നു. അപ്പോഴേക്കും പാപ്പാനെ ദാരുണാദ്യം സംഭവിച്ചിരുന്നു.

എന്നാൽ ഇന്നലെ വരെ പാപ്പാന്റെ അവസാന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എങ്കിൽ ഇന്ന് ആനയുടെ സങ്കടമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. പാപ്പാന്റെ വിയോഗത്തിൽ ആനയ്ക്ക് വളരെയധികം വിഷമം ഉണ്ട് എന്ന് ഈ ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. തന്റെ പാപ്പാന്റെ ചെരുപ്പ് ഇടയ്ക്കിടെ തുമ്പി കയ്യിൽ എടുക്കുകയും കൊമ്പുകളോട് ചേർത്തുവയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ആന അബദ്ധവശാൽ കൈയിൽനിന്ന് ആ ചെരുപ്പ് വീണുപോയാൽ വീണ്ടും ആ ചെരുപ്പെടുക്കുകയും ചെരുപ്പിനെ മുത്തം വയ്ക്കുകയും ചെയ്യുന്നു. എന്നാൽ പാപ്പാന്മാർ ആ ചെരുപ്പ് ആനയിൽ നിന്ന് മാറ്റാനായി ഒരു ശ്രമം നടത്തിയെങ്കിലും ആന അതിനെ സമ്മതിച്ചില്ല. ആന വീണ്ടും പാപ്പാന്റെ ചെരുപ്പ് എടുക്കുകയും അതിനെ മുത്തം വയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ പാപ്പാനോടുള്ള അതിരറ്റ സ്നേഹമാണ് ഈ ആന കാണിച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.