ശാലിനിയുടെ അമ്മായിയമ്മയായിരുന്നു രേണുക. ശാലിനി വളരെ നല്ല സ്വഭാവമുള്ള ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ രേണുകയ്ക്ക് അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു. രേണുക കഴിയുന്ന സമയങ്ങളിൽ എല്ലാം ശാലിനിയെ കുറ്റപ്പെടുത്തുമായിരുന്നു. അവളെ വല്ലാതെ ശല്യം ചെയ്യാറുമുണ്ട്. എന്നാൽ ശാലിനിയുടെ ഭർത്താവ് രമേശനും അദ്ദേഹത്തിൻറെ അച്ഛനും വളരെ നല്ല സ്വഭാവമുള്ളവരായിരുന്നു.
തന്റെ മകൻ മരുമകളെ സ്നേഹിക്കുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു. ശാലിനിയുടെ അച്ഛനെ ആസ്മയുടെ അസുഖമുള്ളതിനാൽ അദ്ദേഹത്തെ ഇടയ്ക്കിടെ ആശുപത്രിയിൽ കൊണ്ടു പോകണമായിരുന്നു. എന്നാൽ അതിനുള്ള വക അവളുടെ വീട്ടിൽ കുറവായതുകൊണ്ട് അവളുടെ അമ്മ ശാലിയുടെ കയ്യിൽ നിന്ന് കുറച്ചു പണം കടമായി ആവശ്യപ്പെട്ടിരുന്നു. അവൾ അത് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ രേണുക അത് ഈയിടെയാണ് അറിഞ്ഞത്. അപ്പോൾ മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലാണ് രേണുക.
ശാലിനി എന്തെല്ലാം കേട്ടാലും ഒന്നും പറയാറില്ല. പക്ഷേ അച്ഛൻറെ അസുഖവും അമ്മായിയമ്മയുടെ മുറുമുറുപ്പും എല്ലാം കൂടിയായപ്പോൾ അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. അവൾ അമ്മായിയമ്മയോട് മറുപടി പറയാൻ തുടങ്ങി. രേണുക പറഞ്ഞു നീ എൻറെ മകൻറെ പണം എല്ലാം ഇവിടെ നിന്ന് എടുത്ത് നിൻറെ വീട്ടിൽ കൊണ്ട് കൊടുക്കുകയാണ് അല്ലേ എന്ന്. അപ്പോൾ ശാലിനിക്ക് വളരെയേറെ വിഷമമുണ്ടായി.
അവൾ പറഞ്ഞു ഞാൻ ജോലിക്ക് പോയി കിട്ടുന്ന പണത്തിൽ നിന്നാണ് അവർക്ക് കൊടുക്കുന്നത് എന്ന്. നിങ്ങളുടെ മകൻറെ ഒരു പൈസ പോലും ഞാൻ എൻറെ വീട്ടിലേക്ക് വേണ്ടി ചിലവാക്കിയിട്ടില്ല എന്ന്. നീ കുറെ കാലമായല്ലോ കിട്ടുന്ന ശമ്പളം കിട്ടുന്ന ശമ്പളം എന്ന് പറഞ്ഞു തുടങ്ങിയിട്ട്. നിനക്ക് ആകെ 8000 രൂപയല്ലേ കിട്ടുന്നത്. അതുകൊണ്ട് നീ എന്തെല്ലാം ചെയ്യാനാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.